Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]
ഒറ്റയ്ക്ക് കിടക്കുന്ന മാങ്ങ... നടക്കില്ലേ..."
വലിയമ്മ: "നീ ഒന്നു നോക്കിട്ടു പറ..."
ഞാൻ ചുമ്മാ കല്ലെടുത്ത് എറിഞ്ഞു... കല്ല് ഏതോ വഴിക്ക് പോയി... ചെറിയമ്മ ചിരിച്ചു.
ഞാൻ: "ഞാൻ അപ്പോഴേ പറഞ്ഞതാ..."
വലിയമ്മ വേറെ കല്ല് കൊണ്ടുവന്നു, എന്നിട്ട് പറഞ്ഞു: "ഇത് പിടി... നീ ആ മാങ്ങ ലക്ഷ്യം വെച്ച് എറിയൂ... ചുമ്മാ എങ്ങോട്ടേലും അല്ല...
നിന്റെ ലക്ഷ്യം ആ മാങ്ങ എന്ന് കണ്ട് എറിയൂ..." പറഞ്ഞു.
ഞാൻ ആ കല്ല് വാങ്ങി... വലിയമ്മ പറഞ്ഞപോലെ ആ മാങ്ങ ഉന്നം വെച്ച് എറിഞ്ഞു... കല്ല് കൃത്യം ആ മാങ്ങയുടെ ഞെട്ടിൽ കൊണ്ട് മാങ്ങ താഴെ വീണു... എനിക്ക് വിശ്വാസം വന്നില്ല!
ഞാൻ നോക്കുമ്പോൾ ചെറിയമ്മ കണ്ണ് മിഴിച്ചുനിൽക്കുന്നു...
ഞാൻ: "അത് വേറെ വല്ലോം കൊണ്ട് വീണത് ആയിരിക്കും... എന്റെ കല്ല് ആകാൻ ഒരു വഴിയും ഇല്ല... അല്ലേൽ നോക്കിക്കോ.." എന്ന് പറഞ്ഞ് ഞാൻ വേറെ ഒരു കല്ല് എടുത്ത് അടുത്ത ഒരു മാങ്ങ ഉന്നം വെച്ച് എറിഞ്ഞു...
അതും താഴെ വീണു... എനിക്ക് അതിശയം തോന്നി...
വലിയമ്മ: "ഞാൻ പറഞ്ഞില്ലേ നീ വേണം വെച്ച് എറിഞ്ഞാൽ പറ്റും എന്ന്..."
ഞാൻ: "പിന്നെ അങ്ങനെയാണെങ്കിൽ ഞാൻ വന്ന സമയം എത്ര എറിഞ്ഞിട്ടാ ഒരു മാങ്ങാ വീഴുന്നത്..."
ചെറിയമ്മ: "എന്റെ പൊന്നെ അത് പോട്ടെ ഇപ്പോൾ മാങ്ങാ ആയല്ലോ.. വാ പോകാം..."
അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു ഉച്ച ഊണും കഴിഞ്ഞു... വലിയമ്മ ഒന്ന് മയങ്ങാൻ പോകുന്നു എന്ന് പറഞ്ഞ് മുറിയിലോട്ട് പോയി.
കുറേ ദിവസം കൂടി ആണ്ചെറിയമ്മയെ ഒറ്റയ്ക്ക്
💬 Comments
View all comments