Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]
നിന്നും നേരെ തട്ടിൻപുറത്ത് കയറാം... ഞാൻ ആ കുറ്റി മാറ്റി തന്നെ വെച്ചു... മനസ്സിൽ ചില കണക്കുകൾ കൂട്ടി....
ഞാൻ താഴത്തുനിന്ന് ഒരു ചൂല് വാങ്ങി തട്ടിൻപുറം മുഴുവനും അടിച്ചു വൃത്തിയാക്കി...
അത് കഴിഞ്ഞ് രണ്ടാളും എന്നോട് പുറത്തുനിന്നോ എന്ന് പറഞ്ഞ് മുറിക്കകം എല്ലാം അടിച്ചു തുടച്ചു....
അപ്പോഴേക്കും സമയം ഉച്ചയായി... ഉച്ചത്തേക്ക് ചോറ് മാത്രമേയുള്ളൂ കറി ഒന്നും വെച്ചില്ല എന്ന് ചെറിയമ്മ പറഞ്ഞു...
ഞാൻ: "നമുക്ക് ഒരു മാങ്ങാ ചമ്മന്തി അരച്ചാലോ... വേറെ ഒന്നും വേണം ഇല്ല... പിന്നെ തൈരും ഉണ്ടല്ലോ അത് പോരെ?"
ചെറിയമ്മ: "എനിക്ക് അത് മതി.. ഏടത്തിക്കോ?"
വലിയമ്മ: "നിങ്ങൾക്ക് അത് മതിയെങ്കിൽ എനിക്കും അത് മതി... എന്നാൽ വാ മാങ്ങാ പറിക്കാം..."
അങ്ങനെ ഞങ്ങൾ മാന്തോപ്പിലേക്ക് നടന്നു...
ചെറിയമ്മ: "മാങ്ങാ തീരാറായി...."
വലിയമ്മ: "അതെങ്ങനെയാ... എത്ര ദിവസം ആണ് മഴ പെയ്തത്.. കാലം തെറ്റി വന്ന മഴ അല്ലേ അതാ..."
ഞാൻ: "അയ്യോ തോട്ടി എടുക്കാൻ മറന്നല്ലോ നമ്മൾ...."
ചെറിയമ്മ: "ഓ ശരിയാ... ഞാൻ പോയി എടുത്തു വരാം..."
വലിയമ്മ: "വേണ്ട.. ഇവൻ അല്ലേ ഉള്ളേ.. ഇവൻ എറിഞ്ഞിടട്ടെ..."
ഞാൻ ചിരിച്ചുകൊണ്ട്: "ഞാനോ... എന്നാൽ ഇന്ന് മാങ്ങാ ചമ്മന്തി കൂട്ടിയത് തന്നെ..."
വലിയമ്മ ഒരു കല്ല് കൊണ്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു: "ദേ ആ കാണുന്ന മാങ്ങ എറിഞ്ഞു ഇടൂ..."
ഞാൻ: "അതൊന്നും വീഴില്ല... വല്ലോ കമ്പ് കൊണ്ട് വന്നാൽ.. വലിയ മാങ്ങാ കുല വല്ലോം ആണെങ്കിൽ പിന്നെയും വല്ലോം വീഴും... ഇത് ഈ കല്ല് കൊണ്ട് ആ
💬 Comments
View all comments