Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]
ചെറിയമ്മ: "ഏടത്തിക്ക് തലയ്ക്ക് ഓളം... പൊന്നു അതൊന്നും നോക്കണ്ട... വാ നമുക്ക് കഴിച്ചിട്ട് അവിടം ഒക്കെ ഒന്ന് അടിച്ചു തുടക്കണം... പൊന്നു മുകളിൽ കേറി നോക്കീട്ടു വേണം ഇതൊക്കെ ചെയ്യാൻ..."
ഞാൻ: "എന്നാൽ വാ കഴിക്കാം...."
അങ്ങനെ കഴിപ്പുകഴിഞ്ഞ് ഞങ്ങൾ അടിക്കാനും തുടക്കാനും ഉള്ളതെല്ലാം ആയി പത്തായപ്പുരയിൽ കയറി...
പുറമെ കാണുംപോലെ അല്ല അകത്ത് നല്ല സൗകര്യം ഉണ്ട്... വലിയമ്മ എനിക്ക് മുകളിൽ കയറാനുള്ള വഴി കാണിച്ചു തന്നു...
ഞാൻ മുകളിൽ പോയി നോക്കിയപ്പോൾ മരപ്പട്ടി എന്തൊക്കെയോ അവിടെ കൊണ്ടുവെച്ച് തിന്നുന്ന അടയാളം കണ്ടു...
ഞാൻ: "വലിയമ്മേ മരപ്പട്ടി ഇവിടെ ഉണ്ടായിരുന്നു... എന്തൊക്കെയോ ഇവിടെ വെച്ച് തിന്ന അടയാളം ഉണ്ട്... എനിക്ക് തോന്നുന്നത് വലിയമ്മ ഇവിടുന്നു പോയപ്പോൾ അതും വിഷമിച്ചു പോയി എന്ന് തോന്നണു..."
വലിയമ്മ: "ഓ ഹോ.. ശരിയാ ഒരു വീട്ടിൽ രണ്ടു മരപ്പട്ടി വേണ്ടാ കരുതി പോയത് ആയിരിക്കും... നീ ഉണ്ടല്ലോ" എന്ന് പറഞ്ഞ് വലിയമ്മ ചിരിച്ചു.
ഞാൻ മനസ്സിൽ: "ശേ വെറുതെ കേട്ടു..."
ഞാൻ: "ആ അല്ലെങ്കിലും നമ്മളെ ആർക്കാ വേണ്ടത്..."
ചെറിയമ്മ: "എനിക്ക് വേണം..."
ഞാൻ: "ഹോ സമാധാനം ആയി... ഇവിടെ ഒരു വശത്ത് ഒരു ഓട്ട ഉണ്ട് പുറത്തേക്ക്... അത് അടച്ചാൽ ഇനി അവൻ വരില്ലായിരിക്കും.. ഞാൻ അടച്ചു നോക്കാം..."
വലിയമ്മ: "ഉം അത് മതി...."
ഞാൻ അത് അടച്ചു... അവിടെ ചുറ്റും നോക്കി... അപ്പോൾ അവിടെ വേറെ ഒരു വിജാഗിരി ഉള്ള പലക കണ്ടു... അത് കൊളുത്തു മാറ്റി പൊക്കി നോക്കിയപ്പോൾ പുറത്തേക്ക് ഉള്ള വഴി ആണ്....
പുറത്തു
💬 Comments
View all comments