Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

ഈ ഭാഗത്തിൽ മുൻപത്തെ അധ്യായങ്ങളിലെ ചില പ്രധാന സംഭവങ്ങൾ കടന്നുവരുന്നുണ്ട്. കഥയുടെ ഒഴുക്കും വികാരവും പൂർണ്ണമായി ആസ്വദിക്കാൻ, പഴയ ഭാഗങ്ങൾ വായിച്ചിട്ടില്ലാത്തവർ അവ കൂടി വായിച്ച ശേഷം ഇത് വായിക്കുന്നതാകും കൂടുതൽ നല്ലത്.
അപ്പോൾ നമുക്ക് കഥയിലേക്ക് കടക്കാം...🪄
ഒരു ദിവസം രാവിലെ പതിവുപോലെ ഉറക്കമുണർന്ന് താഴേക്ക് വരുമ്പോഴാണ്, പതിവില്ലാത്ത ചില ശബ്ദങ്ങൾ എന്റെ കാതുകളിലെത്തിയത്.
അച്ഛൻ വന്നിട്ടുണ്ട്... അച്ഛന്റെ കൂടെ വേറെ ആരോ ഉണ്ട് തോന്നുന്നു...
ഞാൻ പടികൾ ഓരോന്നായി താഴേക്ക് ഇറങ്ങി. അതിനിടയിൽ താഴെനിന്നും ഉയർന്നുകേട്ട ആ ഗാംഭീര്യമുള്ള ശബ്ദം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞാൻ ശബ്ദം വന്ന ആ ദിശയിലേക്ക് പയ്യെ നോക്കി.
അവിടെ... ആറടി പൊക്കമുള്ള, മുഖത്ത് വല്ലാത്തൊരു പ്രൗഢിയും ഗൗരവവും തുളുമ്പിനിൽക്കുന്ന ഒരു വ്യക്തി അച്ഛനോട് ഗൗരവകരമായ എന്തോ സംസാരിക്കുന്നു!
ഞാൻ പടികൾ ഇറങ്ങിവരുന്ന ശബ്ദം കേട്ട് അച്ഛനും ആ വ്യക്തിയും ഒരേസമയം തിരിഞ്ഞ് എന്നെ നോക്കി.
ആ നിമിഷം... എന്നെ കണ്ട ആ മുഖത്ത് എന്തെന്നില്ലാത്ത ഒരു അതിശയവും, അതിനേക്കാളേറെ ഞെട്ടലോടെ ആ കണ്ണുകളിൽ ഒരു ഭയവും മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു...

ഞാൻ താഴെയെത്തിയപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു.
"ഇത് ബ്രഹ്മദത്തൻ. നമുക്ക് വളരെ വേണ്ടപ്പെട്ട ആളാണ്."
ഞാൻ അദ്ദേഹത്തെ നോക്കി കൈകൂപ്പി വണങ്ങി.
തിരുമേനി അച്ഛനെ നോക്കിയശേഷം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. "അപ്പോൾ ഇതാണ് ഉണ്ണി അല്ലേ?"
അച്ഛൻ എന്നോടായി പറഞ്ഞു. "കണ്ണാ, നീ പോയി കുളിച്ചിട്ട് വാ. നമുക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്."
ഞാൻ ശരിയെന്നു പറഞ്ഞ് അവിടെനിന്ന് അടുക്കളയിലേക്ക് നടന്നു.
അവിടെ
💬 Comments
View all comments