Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
എത്തിയപ്പോൾ ചെറിയമ്മയും വലിയമ്മയും നിൽക്കുന്നത് കണ്ട് ഞാൻ അതിശയിച്ചുപോയി.
രണ്ടുപേരെയും എന്നും കാണുന്നത് മുണ്ടും ബ്ലൗസും ധരിച്ചാണ്.
എന്നാൽ ഇന്ന്... ഒരു നേരിതു ബ്ലൗസിനു മുകളിലൂടെ മാറുമറച്ചിരിക്കുന്നു.

ഞാൻ അവരെ നോക്കി നിൽക്കുന്നത് കണ്ട ചെറിയമ്മ ചോദിച്ചു.
ചെറിയമ്മ: "എന്താ പൊന്നേ, ഇങ്ങനെ നോക്കുന്നത്?"
ഞാൻ: "ഞാൻ എന്താ ഈ കാണുന്നത്! രണ്ടുപേരും ഇപ്പോൾ നല്ല സുന്ദരികളായിട്ടുണ്ടല്ലോ!"
വലിയമ്മ: "ഡീ, കേട്ടോ! അപ്പോൾ ഇതുവരെ സുന്ദരികളായിരുന്നില്ല എന്നല്ലേ അവൻ പറഞ്ഞത്?"
ഞാൻ: "വലിയമ്മ അങ്ങനെയായിരിക്കാം. പക്ഷേ എന്റെ സ്വത്ത് അന്നും ഇന്നും എന്നും സുന്ദരിയാണ്."
ചെറിയമ്മ അതുകേട്ട് ചിരിച്ചു.
വലിയമ്മ: "അയ്യടാ! അവന്റെ ഓരോ കണ്ടുപിടുത്തങ്ങൾ!"
അതുകേട്ട് ഞങ്ങളും ചിരിച്ചു.
ഞാൻ അവരുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്നുനിന്ന് പതിയെ ചോദിച്ചു.
ഞാൻ: "ആ തിരുമേനി എന്തിനാ വന്നത്? എന്നോട് കുളിച്ചിട്ട് വരാൻ അച്ഛൻ പറഞ്ഞു. എന്തോ സംസാരിക്കാനുണ്ടെന്നും പറഞ്ഞു."
വലിയമ്മ: "ആ, എന്നിട്ടാണോ പൊന്നു ഇവിടെ നിൽക്കുന്നത്? പോയി കുളിച്ചിട്ട് വാ."
ചെറിയമ്മ: "പൊന്നു കുളിച്ചിട്ട് വാ. ഞങ്ങൾക്കും ഒന്നും അറിയില്ല.
പൊന്നു വന്നാലല്ലേ എല്ലാം അറിയാൻ കഴിയൂ."
ഞാൻ കുളി കഴിഞ്ഞ് ഭസ്മം തൊട്ട് ഉമ്മറത്തേക്ക് വന്നു.
അവർ അകത്തുണ്ടാകുമോ എന്ന ചിന്തയിൽ അൽപം മടിച്ചുകൊണ്ട് അകത്തേക്ക് കയറി. എന്നാൽ അവിടെ ആരെയും കണ്ടില്ല.
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ചെറിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ: "സ്വത്തേ, അവർ എവിടെ?"
ചെറിയമ്മ: "അവർ വലിയ മാളികയിലേക്ക് പോയി. ഉടനെ തിരിച്ചുവരുമായിരിക്കും."
ഞാൻ: "അതെവിടെയാ?"
ചെറിയമ്മ: "പൊന്നു അന്ന് പോയില്ലേ? അതുതന്നെ വലിയ മാളിക.
കളപ്പുര
💬 Comments
View all comments