Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
എല്ലാം കഴിഞ്ഞ് അടുക്കളയിൽ നിന്നും പുറത്തോട്ട് വന്ന് വലിയമ്മ പറഞ്ഞു, "നിങ്ങൾ രണ്ടാളും എന്റെ മുറിയിലോട്ട് വരൂ, കുറച്ചു കാര്യങ്ങൾ പറയുവാനുണ്ട്...."
ഞങ്ങൾ രണ്ടാളും വലിയമ്മയുടെ പിന്നാലെ മുറിയിലേക്ക് നടന്നു.
വലിയമ്മ വാതിൽ അടച്ചു. ശേഷം ജനലിനരികിൽ ചെന്ന് പുറത്തേക്ക് ഒന്ന് നോക്കി. എന്തോ ഉറപ്പുവരുത്തുന്നതുപോലെ. ഞാനും ചെറിയമ്മയും പരസ്പരം നോക്കി.
ഞാൻ: "എന്താ വലിയമ്മേ...?"
വലിയമ്മ: "കണ്ണാ... തിരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ നീ കേട്ടില്ലേ?"
ഞാൻ : "ഉം..."
വലിയമ്മ : "ഇനി നിന്നോട് പറയാൻ എന്നെ ചുമതലപ്പെടുത്തിയ കുറച്ചു കാര്യങ്ങൾ ഞാൻ പറയാം... നീ ഈ ജനൽ കൂടെ അടച്ചിട്ട് ഇവിടെ വന്നിരിക്ക്...."
ഞങ്ങൾ മൂവരും കൂടി കട്ടിലിൽ വട്ടത്തിലിരുന്നു.

വലിയമ്മ: "ഇനി ഇവിടുന്നങ്ങോട്ട് കണ്ണന് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഓരോ ജീവനും ഈ മണ്ണിൽ ഓരോ നിയോഗം കാണും. അപ്പോൾ പുനർജന്മം കിട്ടിവന്നവർക്ക് മുൻജന്മത്തിൽ ബാക്കിവെച്ചുപോയ കാര്യങ്ങളുംകൂടി ചെയ്യേണ്ടതായി വരും. എനിക്ക് തോന്നുന്നത്, തിരുമേനി പറഞ്ഞതുവെച്ച് കണ്ണൻ ആദിരുദ്രദേവന്റെ പുനർജന്മം ആണെങ്കിൽ, ആ ദുർമന്ത്രവാദിനിയെ മാത്രമാകില്ല നമുക്ക് പേടിക്കേണ്ടി വരുന്നത്.
ആദിരുദ്രദേവൻ വലിയ രാജ തമ്പുരാൻ ആള് നിസ്സാരക്കാരനല്ലായിരുന്നു! എനിക്ക് കണ്ണന്റെ മുത്തച്ഛൻ പറഞ്ഞുതന്ന് തമ്പുരാന്റെ കുറെ വീരചരിതങ്ങൾ അറിയാം. ആ കാലത്ത് ആ ദുർമന്ത്രവാദിനിയെക്കാൾ പേടിക്കേണ്ട പലതും നടന്നിട്ടുണ്ട്..."
ചെറിയമ്മ : "ഏടത്തി, ഇങ്ങോട്ട് വിളിച്ചത് ഞങ്ങളെ പേടിപ്പിക്കാൻ വേണ്ടിയാണോ? അല്ലെങ്കിൽത്തന്നെ ഞങ്ങൾ പേടിച്ചിരിക്കുകയാ, അപ്പോൾ പറയുന്നു ഇനി വേറെയും ആപത്തുകൾ പുറകെ വരുന്നുണ്ടെന്ന്!"
വലിയമ്മ: "പേടിക്കേണ്ട, ഞാൻ പറഞ്ഞെന്നേയുള്ളൂ. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം പറയാം.
കണ്ണാ... തിരുമേനി പറഞ്ഞല്ലോ,
💬 Comments
View all comments