Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
അവിടെ പോയില്ലേ?"
വലിയമ്മ: "പോയി..."
ഞാൻ: "പക്ഷേ, അപ്പോൾ പിന്നെ എങ്ങനെയാണ് പെൺകുഞ്ഞ് പിറന്നത്?"
വലിയമ്മ : "അതിനും കാലം എന്തെങ്കിലും മറുപടി കരുതിവെച്ചിട്ടുണ്ടാകും കണ്ണാ നമുക്ക് ഇപ്പോൾ അതൊന്നും അറിയില്ലല്ലോ..."
ഞാൻ : "ഉം.."
വലിയമ്മ : "ഇന്ന് ഇവിടെ വിളക്ക് വെച്ച ശേഷം അവിടെ കാട്ടിൽ പോയി ഒരു ചടങ്ങുണ്ട്. എടീ, തിരുമേനി പറഞ്ഞത് ഓർമ്മയുണ്ടല്ലോ അല്ലേ?
നിന്റെ ആഗ്രഹം എന്താണെന്ന് അവിടെ വെച്ച് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക. അതിന്റെ ഫലം പിറ്റേ ദിവസം അറിയാൻ പറ്റും"
ചെറിയമ്മ : "ഫലം എങ്ങനെ അറിയും ? എനിക്ക് തിരുമേനി ആ പറഞ്ഞത് മനസ്സിലായില്ല."
വലിയമ്മ : "അത് എനിക്കും അറിയില്ല എന്നാലും നീ പ്രാർത്ഥിക്കുന്നത് ആ മണ്ണിൽ നിന്നല്ലേ അപ്പോൾ അവിടെ എന്തെങ്കിലും കാണും..."
ചെറിയമ്മ : "ഉം, നമുക്ക് നോക്കാം..."
വലിയമ്മ: "ഇനി ഒന്നും ഇവനോട് പറയാൻ വിട്ടുപോയിട്ടില്ലല്ലോ അല്ലേ?..."
ചെറിയമ്മ : "ഇല്ല ഏടത്തി..."
വലിയമ്മ : "എന്നാൽ ഞാൻ ഒന്ന് മയങ്ങട്ടെ. നിങ്ങളും പോയി വേണമെങ്കിൽ ഒന്ന് മയങ്ങിക്കോ അല്ല, ഇനി അവന് കുറച്ചുകൂടി സംശയമുണ്ടെന്ന് തോന്നുന്നു നീ അതൊക്കെ ഒന്ന് മാറ്റിക്കൊടുക്ക്." എന്ന് പറഞ്ഞ് ഒന്ന് ചിരിച്ചു
ചെറിയമ്മ ഒന്ന് ചിരിച്ചു എന്നെയും കൂട്ടി മുകളിലേക്ക് വന്നു......
ചെറിയമ്മ എന്റെ കൈ പിടിച്ച് ചെറിയമ്മയുടെ മുറിയിൽ വന്ന് കതക് കുറ്റിയിട്ടു... കട്ടിലിൽ വന്നിരുന്നു... ഞങ്ങൾ തമ്മിൽത്തമ്മിൽ നോക്കിയിരുന്നു...
ചെറിയമ്മയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം എനിക്ക് തോന്നി.

ഞാൻ: "സ്വത്തേ, ഞാൻ ഒരു സംശയം ചോദിച്ചോട്ടെ?.."
ചെറിയമ്മ: "ഉം..."
ഞാൻ: "വലിയമ്മ
💬 Comments
View all comments