Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
തോന്നിത്തുടങ്ങി.
ഇനി ഒരു കാര്യം കൂടി പറയാനുണ്ട്. പൊന്ന് എന്നെ വെറുക്കരുത് ഇത് പൊന്നിൽ നിന്നും മറച്ചുവെക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല."
ഞാൻ 'എന്താണ്' എന്ന ഭാവത്തിൽ നോക്കി.
ചെറിയമ്മ തുടർന്നു: "ഉണ്ണിയെ അമ്മ ഉപദ്രവിക്കാൻ കാരണം ഞാനാണ്. അതായത്, ഉണ്ണിയുടെ അച്ഛൻ ഉണ്ണിയുടെ അമ്മയോട് ഉണ്ണിയുടെ ജന്മരഹസ്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഉണ്ണിയുടെ കന്യാത്വം നഷ്ടപ്പെടാതെ ഇവിടെ കൊണ്ടുവരണം എന്ന് പറഞ്ഞിരുന്നു. അതിന്റെയൊക്കെ ഫലമാണ് പൊന്ന് അനുഭവിച്ചത്..." ഇത്രയും പറഞ്ഞു നിർത്തി ചെറിയമ്മ കരയാൻ തുടങ്ങി.
ഞാൻ: "സ്വത്തേ... കരയരുത്. എനിക്ക് ഒരിക്കലും എന്റെ സ്വത്തിനെ വെറുക്കാൻ കഴിയില്ല. കരയാതെ ഇങ്ങോട്ട് നോക്കിക്കേ."
ഇത്രയും പറഞ്ഞ് ഞാൻ ആ മുഖം എന്റെ കൈകളിൽ കോരിയെടുത്തു.
ആ കണ്ണുകളിലേക്ക് നോക്കി ഞാൻ വീണ്ടും പറഞ്ഞു: "അമ്മ തന്ന വേദനയേക്കാൾ ഒരുപാട് സുഖവും സന്തോഷവും സ്വത്ത് എനിക്ക് തന്നു കഴിഞ്ഞു. ഇനിയും എനിക്ക് അത് വേണം ഈ ജന്മം മുഴുവൻ..."
അത് കേട്ടതും ചെറിയമ്മ എന്നെ വാരിപ്പുണർന്നു. ഞങ്ങൾ അങ്ങനെ കുറെ നേരം കെട്ടിപ്പിടിച്ചിരുന്നു.

കുറച്ചുകഴിഞ്ഞ് താഴെ നിന്നും വലിയമ്മ വിളിച്ചു "നേരം കുറെ ആയി പണി ഒരുപാടുണ്ട് രണ്ടാളും താഴേക്ക് വരാൻ" പറഞ്ഞു.
ഞങ്ങൾ പയ്യെ ആ കെട്ടിപ്പിടുത്തം വിട്ടു രണ്ടാളും പരസ്പരം നോക്കി ഇരുന്നു.
ചെറിയമ്മ : "പോണ്ടേ? ഇങ്ങനെ ഇരുന്നാൽ മതിയോ?"
ഞാൻ : "പോകാൻ തോന്നുന്നില്ല കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല."
ചെറിയമ്മ : "ഓ.."
ഞാൻ : "ഒരു സംശയം."
ചെറിയമ്മ പുരികം കൊണ്ട് 'എന്താ' എന്ന് ചോദിച്ചു.
ഞാൻ പയ്യെ ചോദിച്ചു... "നാളെ
💬 Comments
View all comments