Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
പിന്നെ അധികം സമയം കളയാതെ ഞങ്ങൾ കുളിച്ചിട്ട് ഇറങ്ങി നേരെ ഉമ്മറത്ത് വന്നു. അപ്പോഴേക്കും വലിയമ്മ ഉമ്മറത്ത് വിളക്ക് വെച്ചിരുന്നു.
ശേഷം എന്നോട് അകത്തേക്ക് വരുവാൻ പറഞ്ഞു.
ഞാൻ പൂജാമുറിയിലോട്ട് ചെന്നു. വലിയമ്മ സ്വർണ്ണം കൊണ്ടുള്ള ഒരു ചെറിയ വിളക്കിൽ തിരിയിട്ട് നെയ്യൊഴിച്ച് വെച്ചിട്ടുണ്ടായിരുന്നു.
എന്നോട് അവിടെയുള്ള ദേവിയുടെ മുൻപിൽ ചെന്ന് പ്രാർത്ഥിച്ച് ഈ വിളക്ക് തെളിയിക്കാൻ പറഞ്ഞു. ഞാൻ ആ വിളക്ക് കൊളുത്തി ശേഷം ചെറിയമ്മയോട് ആ വിളക്കെടുത്ത് ദേവിക്ക് മുൻപിൽ മൂന്ന് വട്ടം ഉഴിയുവാൻ പറഞ്ഞു. അതിനുശേഷം ആ വിളക്ക് വലിയമ്മ വാങ്ങിപ്പിടിച്ചു.
വലിയമ്മ: "ഞാൻ വിളക്കും പിടിച്ച് മുന്നേ നടക്കും കണ്ണൻ വാളുമായി പുറകെ നടക്കണം നീ ഞങ്ങളുടെ നടുക്ക് നടക്കണം," എന്ന് ചെറിയമ്മയോട് പറഞ്ഞു.
വലിയമ്മ തുടർന്നു: "ഇവിടുന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ആരും ഒന്നും ഉരിയാടുവാൻ പാടില്ല. അവിടെച്ചെന്ന് പ്രാർത്ഥിച്ചുകഴിഞ്ഞു ഈ വിളക്ക് അവിടുത്തെ കൽവിളക്കിന് മുകളിൽ വെക്കണം. ശേഷം തിരിഞ്ഞുനോക്കാതെ നടക്കണം. എന്തൊക്കെ കേട്ടാലും തിരിഞ്ഞുനോക്കാനോ തമ്മിൽ മിണ്ടാനോ പാടില്ല ആരും.....
തിരിച്ചുനടക്കുമ്പോൾ കണ്ണൻ മുൻപിലും നീ നടുവിലും ഞാൻ പുറകിലും ആയിവേണം നടക്കാൻ. തിരികെ വന്ന് പൂജാമുറിയിൽ കയറിയ ശേഷം മാത്രമേ ഇനി മിണ്ടാവൂ..."ഇതും പറഞ്ഞ് വലിയമ്മ മുൻപോട്ട് നടന്നു. പുറകിൽ ചെറിയമ്മയും, അതിനു പുറകിൽ ഞാനും വാളും പിടിച്ച് നടന്നു.
പുറത്ത് നല്ല നിലാവുണ്ട്. മുൻപോട്ട് ചെല്ലുംതോറും നിലാവ് കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോൾ ഞങ്ങൾ ആ കാടുപിടിച്ച വഴിയിലൂടെ നടക്കുവാൻ തുടങ്ങി. ചുറ്റും നല്ല ഇരുട്ട് ആകെ ആ വിളക്കിന്റെ വെട്ടം മാത്രമാണ് ഞങ്ങൾക്ക് ആകെ
💬 Comments
View all comments