0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 510.3K

ആശ്വാസം.

അന്തരീക്ഷത്തിൽ കാട്ടുചെടികളുടെയും ഈർപ്പമുള്ള മണ്ണിന്റെയും ഒരു പ്രത്യേക മണം തങ്ങിനിന്നിരുന്നു.

പെട്ടെന്നാണ് കാടിന്റെ ഉള്ളിൽ നിന്നും ഉണങ്ങിയ ഇലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടത്! ആരോ ഞങ്ങളുടെ ഒപ്പം തന്നെ കാട്ടിലൂടെ നടന്നു വരുന്നതുപോലെ തോന്നി. ഞാൻ അറിയാതെ കൈയിലെ വാളിൽ കുറച്ചുകൂടി മുറുക്കിപ്പിടിച്ചു.

പെട്ടെന്ന് മരങ്ങൾക്കിടയിൽ നിന്നും ഒരു മൂങ്ങ ഭയാനകമായ ശബ്ദത്തിൽ കൂകിപ്പറന്നു പോയി. ചെറിയമ്മ ഭയം കൊണ്ട് ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു.

കുറച്ചു ദൂരം കൂടെ ചെന്നപ്പോൾ ഞങ്ങളെ പിന്തുടർന്ന ആ ശബ്ദം നിലച്ചു.... ഞാൻ മുൻപിൽ നോക്കുമ്പോൾ കട്ടിൽ ഉള്ള സ്ഥലം ആയി ഞങ്ങൾ അങ്ങോട്ട് കടന്നു. അവിടെ എത്തിയപ്പോൾ ഞങ്ങൾ കൊണ്ടുവന്ന വിളക്കിന്റെ പ്രഭാവം പെട്ടെന്ന് കൂടി വന്നു. എല്ലാ വശത്തുനിന്നും ആ വെളിച്ചം അവിടെയാകെ നിറഞ്ഞുനിന്നു.

വലിയമ്മ കിഴക്കോട്ടു തിരിഞ്ഞുനിന്ന് വിളക്കുമായി പ്രാർത്ഥിക്കാൻ തുടങ്ങി. ഞങ്ങളെ നോക്കി ആംഗ്യം കാണിച്ചതും ഞങ്ങളും അങ്ങനെതന്നെ നിന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി.

ഞാൻ കുറച്ചുനേരം കണ്ണടച്ചുനിന്ന് പ്രാർത്ഥിച്ചിട്ട് പതുക്കെ കണ്ണ് തുറന്ന് ചെറിയമ്മയെ നോക്കി. ചെറിയമ്മ കണ്ണുകൾ അടച്ച് നിൽക്കുകയാണ്. ആ കണ്ണുകളിൽ നിന്നും കണ്ണീർത്തുള്ളികൾ താഴേക്ക് വീഴുന്നുണ്ടായിരുന്നു.

അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ ഒന്നുകൂടി മനസ്സുരുകി പ്രാർത്ഥിച്ചു: "ദൈവമേ, എന്റെ സ്വത്ത് എന്താണോ പ്രാർത്ഥിക്കുന്നത് അത് അവിടുന്ന് നടത്തിക്കൊടുക്കണേ... ഞങ്ങളെ കൈവിടരുതേ..."

പെട്ടെന്ന് ഞങ്ങളെ തലോടിക്കൊണ്ട് ഒരു മന്ദമാരുതൻ വീശി.

മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ പ്രാർത്ഥിച്ചത് ആരോ കേട്ടതുപോലെയുള്ള ഒരു വലിയ സംതൃപ്തിയായിരുന്നു ഉള്ളിൽ നിറയെ...

വലിയമ്മ പ്രാർത്ഥന കഴിഞ്ഞ് മുന്നോട്ടു

💬 Comments

View all comments