0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 510.3K

നടന്നു ആ കൽവിളക്കിനു മുന്നിൽ വന്നു നിന്നു ചെറിയമ്മേ നോക്കി... ചെറിയമ്മ ചെന്ന് ആ വിളക്ക് വാങ്ങി അവിടുത്തെ കൽവിളക്കിന് മുകളിലേക്ക് ഭക്തിയോടെ എടുത്തു വെച്ചു.

പെട്ടന്ന് ആ കൽവിളക്കിൽ ഒരുപാടു ദീപങ്ങൾ തെളിഞ്ഞു.... വലിയമ്മ ഞങ്ങളെ നോക്കി തിരിച്ചുനടക്കാനായി ആംഗ്യം കാണിച്ചു.

വലിയമ്മ പറഞ്ഞ നിർദ്ദേശം എന്റെ മനസ്സിൽ വ്യക്തമായി ഉണ്ടായിരുന്നു: "തിരിച്ചു നടക്കുമ്പോൾ കണ്ണൻ മുൻപിലും നീ നടുക്കും ഞാൻ പുറകിലും ആയി വേണം നടക്കാൻ..."

ഞാൻ കൈയിൽ വാളുമായി മുന്നിൽ നടക്കാൻ തുടങ്ങി. എന്റെ തൊട്ടുപുറകിലായി ചെറിയമ്മയും, അതിനു പുറകിൽ വലിയമ്മയും നടന്നു. "എന്തൊക്കെ കേട്ടാലും തിരിഞ്ഞുനോക്കാനോ തമ്മിൽ മിണ്ടാനോ പാടില്ല..." വലിയമ്മയുടെ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ, എന്റെ തൊട്ടുപുറകിൽ ചെറിയമ്മയും വലിയമ്മയും നടക്കുന്ന ശബ്ദം പെട്ടെന്ന് നിലച്ചതുപോലെ തോന്നി.

ഞാൻ വല്ലാതെ പരിഭ്രമിച്ചു.

കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോഴാണ് പുറകിൽ നിന്നും വലിയമ്മയുടെ വിളി കേട്ടത്: "കണ്ണാ... ഇവൾ ഇവിടെ വീണു, നീ ഒന്ന് ഇങ്ങോട്ട് വാ..." വലിയമ്മയുടെ കർശനമായ വിലക്ക് ഓർമ്മയുള്ളതുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കാതെ മുന്നോട്ട് തന്നെ നടന്നു.

എന്നാൽ തൊട്ടുപിന്നാലെ ചെറിയമ്മയുടെ ദയനീയമായ ശബ്ദം കേട്ടു: "ഉണ്ണീ... എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലെടാ... ഒന്ന് വാ, ആരോ ഒക്കെ ഞങ്ങൾക്ക് ചുറ്റും നടക്കുന്നതുപോലെ തോന്നുന്നു..."

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലായി, എന്റെ നടത്തത്തിന്റെ വേഗത പതുക്കെയാക്കി.

അപ്പോൾ പുറകിൽ നിന്നും വീണ്ടും ആ വിളി ഉയർന്നു: "ഉണ്ണീ... ഉണ്ണീ..." ചെറിയമ്മ കരയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

ഞാൻ തിരിഞ്ഞുനടക്കാൻ തന്നെ

💬 Comments

View all comments