Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
തീരുമാനിച്ചു. പക്ഷേ, പെട്ടെന്നാണ് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ തോന്നിയത്: "നീ ഒരു ഭീരുവിനെപ്പോലെ ചിന്തിക്കാതെ, ഒരു ധീരനെപ്പോലെ ചിന്തിക്കൂ... അവർ നിന്റെ പിന്നിൽത്തന്നെ സുരക്ഷിതമായി നടക്കുന്നുണ്ട്. നീ മനസ്സ് ശാന്തമാക്കി കാതുകൾ കൂർപ്പിച്ചു നോക്കൂ..."
ഞാൻ ഒരു ദീർഘശ്വാസമെടുത്ത് വിട്ടുകൊണ്ട്, മനസ്സ് ഏകാഗ്രമാക്കി കാതുകൾ കൂർപ്പിച്ചു. ദൂരെ നിന്നും ആ 'ഉണ്ണി' വിളിയുടെ മുഴക്കം ഇപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
എന്നാൽ ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടപ്പോൾ, എന്റെ തൊട്ടുപുറകിൽ നിന്നും ചെറിയമ്മയുടെ കാലടി ശബ്ദങ്ങൾ എനിക്ക് വ്യക്തമായി തിരിച്ചുറിയാൻ കഴിഞ്ഞു! അതിനും പുറകിൽ വലിയമ്മയും നടന്നു വരുന്നുണ്ടായിരുന്നു.
അതോടെ എന്റെ മനസ്സിന് പൂർണ്ണമായ സമാധാനമായി. പുറകിൽ നിന്നും വരുന്ന ഉണ്ണി വിളികൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട്, ഞാൻ കൂടുതൽ ധൈര്യത്തോടെ മുന്നോട്ട് നടന്നു.
അങ്ങ് ദൂരെ മാളികയ്ക്ക് പുറത്തുള്ള വെളിച്ചം കാണുവാൻ തുടങ്ങി. 'സമാധാനമായി' എന്ന് ചിന്തിച്ച് ഞാൻ അങ്ങോട്ട് വേഗത്തിൽ നടക്കുവാൻ തുടങ്ങി.
എന്നാൽ എത്ര നടന്നിട്ടും അങ്ങോട്ട് എത്തുന്നതേയില്ല!
ഞാൻ മുന്നോട്ട് നടക്കുംതോറും ആ വെളിച്ചം എന്നിൽ നിന്നും കൂടുതൽ കൂടുതൽ അകലുന്നതുപോലെ തോന്നി.
അതോടെ എന്റെ മനസ്സിൽ വീണ്ടും ഭയം ഉടലെടുത്തു. പെട്ടെന്നാണ് എന്റെ മനസ്സിൽ ആരോ മന്ത്രിച്ചത്: "ആ വാള് മുന്നോട്ട് ഉയർത്തിപ്പിടിച്ച് കണ്ണടച്ചു നടക്കൂ..." ഞാൻ അതുപോലെതന്നെ ചെയ്തു. കുറച്ചു ദൂരം അങ്ങനെ മുന്നോട്ട് ചെന്നതിനു ശേഷം ഞാൻ പതുക്കെ കണ്ണ് തുറന്നു.
അതാ മുന്നിൽ നല്ല നിലാവുള്ള വഴി തെളിഞ്ഞു കിടക്കുന്നു!
ഇപ്പോൾ ആ 'ഉണ്ണി' വിളിയുടെ മുഴക്കവും കേൾക്കാനില്ല. അങ്ങനെ ആ മായക്കാഴ്ചകളെല്ലാം അതിജീവിച്ച് ഞങ്ങൾ
💬 Comments
View all comments