Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ [Shan1994]
ഹായ് എല്ലാവർക്കും നമസ്കാരം
ഒരു പുതിയ എഴുത് കാരൻ ആണ് എഴുതി പരിജയം വളരെ കുറവാണ് എല്ലാവരുടെയും പിന്തുണ ഉണ്ടാവണം എന്നാ അഭ്യർത്ഥന യോടെ തുടങ്ങുന്നു.. റിയൽ ലൈഫ് ന്റെ കൂടെ കുറച്ചു ഫാന്റസി കൂടി ചേർത്താണ് ഈ കഥ എഴുതുന്നത്
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ് എന്റെ ജനനം സാമാന്യം കുഴപ്പം ഇല്ലാതെ പോകുന്ന ഒരു കർഷക കുടുംബം.. എന്റെ പേര് ഷാൻ എല്ലാവരും ഷാനു എന്ന് വിളിക്കും..
പാഠം 1 പ്ലസ് ടു
ഒരു ക്രിസ്മസ് അവധി കഴിഞ്ഞു ഉള്ള തിങ്കൾ രാവിലെ.... ഷാനു.... ഉമ്മാന്റെ നീട്ടി ഉള്ള വിളി ആണ് ഉറക്കം ഉണ്ണർത്തിയത് മനസ്സിൽ ഇന്നലെ ഉമ്മാന്റെ ഉപദേശം ഓർമ്മ വന്നു.. എന്റെ എല്ലാ ഉഡായിപ്പും ഇന്നലെ രാവിലെ തകർന്ന് അടിഞ്ഞിരുന്നു സ്കൂളിലെ ടീച്ചർ ഉമ്മാനെ ഒരു കല്യാണ പരുപാടിയിൽ വച്ചു കാണുകയും ഞാൻ ക്ലാസ് കേറിയിട്ട് കാലങ്ങൾ ആയെന്നും കട്ട് ചെയ്ത് കറങ്ങി നടപ്പ് ആണ് എന്നും എല്ലാം ആ കാലമാടത്തി ഒരു ദയയും ഇല്ലാതെ ഉമ്മാനോട് പറഞ്ഞു...
എല്ലാം അറിഞ്ഞ ഉമ്മ ഇന്നലെ വൈകീട്ട് പൊക്കി ആദ്യം കുറെ ദേഷ്യപ്പെട്ടു പിന്നെ സങ്കടം പറയാൻ തുടങ്ങി.. ഒടുവിൽ കരഞ്ഞു.. ഉമ്മ പറഞ്ഞാൽ പിന്നെ എതിർത്തു പറയാൻ പണ്ട് മുതലേ സാധിക്കാറില്ല അത് കൊണ്ട് ഇനി നന്നാവാം എന്നാ തീരുമാനവും എടുത്ത്..
കുളിച്ചു റെഡി ആയിരുന്നു നേരെ അടുക്കളയിലേക് അവിടെ ഉള്ള ടേബിളിൽ ഇരുന്ന്... നല്ല ദോശ മൊരിയുന്ന ശബ്ദം ചെവിയിൽ അടിച്ചു... ഒപ്പം ഉമ്മാന്റെ ബീഫിന്റെ മണവും മൂക്കിൽ
💬 Comments
View all comments