0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]

​"എന്താ പൂച്ചക്കണ്ണാ, വരുന്നുണ്ടോ അതോ വീട്ടിൽ പോയി ഉമ്മാന്റെ അടുത്തു കിടന്നുറങ്ങാൻ ആണോ പ്ലാൻ?"

​ആ ചോദ്യം കേട്ട നിമിഷം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അപമാനവും സങ്കടവും അനുഭവിച്ചു നിൽക്കുന്ന ആ സമയത്ത്, എല്ലാ മറന്ന് എന്നെ കൂടെ കൂട്ടാൻ നിൽക്കുന്ന ആ പെൺകുട്ടിയുടെ സ്നേഹം എനിക്ക് പുതിയൊരു ഊർജ്ജം തരുന്നതുപോലെ തോന്നി. ഞാൻ സ്കൂട്ടറിന്റെ കീ ഓൺ ചെയ്തുകൊണ്ട് തലയാട്ടി പറഞ്ഞു:

കേറടോ പോവാം...

ടീച്ചറുടെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെയും അപമാനത്തിന്റെ നീറ്റലും മനസ്സിൽ മായാതെ നിൽക്കുമ്പോഴും, ഷെറിന്റെ ആ ക്ഷണം എനിക്കൊരു വലിയ ആശ്വാസമായിരുന്നു. ജീവിതത്തിലെ ആ വഴിത്തിരിവിൽ, സങ്കടങ്ങൾക്കിടയിലൂടെ കൈപിടിച്ചുയർത്താൻ എനിക്കൊപ്പം ഒരാളുണ്ടെന്ന തോന്നൽ വല്ലാത്തൊരു ഉണർവ് തന്നു.

പാലക്കാട് കോട്ടയുടെ വലിയ കൽമതിലുകൾക്ക് മുന്നിലൂടെയും തണുത്ത പുൽത്തകിടിയിലൂടെയും ഞങ്ങൾ നടക്കുമ്പോൾ സന്ധ്യയുടെ മനോഹരമായ വെളിച്ചം ആ പ്രകൃതിയെ കൂടുതൽ ശാന്തമാക്കിയിരുന്നു. ആളൊഴിഞ്ഞ ആ കോട്ടവളപ്പിൽ ഞങ്ങൾ ഒരു കല്ലിലിരുന്നു. എന്റെ മനസ്സിൽ അപ്പോഴും ആ അടിയുടെ നീറ്റലും അപമാനവും വലിയൊരു ഭാരമായി കിടപ്പുണ്ടായിരുന്നു.

​എന്റെ നിശബ്ദതയിലേക്ക് നോക്കിക്കൊണ്ട് ഷെറിൻ കുറച്ചുകൂടി അരികിലേക്ക് നീങ്ങിയിരിന്നു . കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൾ വളരെ സ്നേഹത്തോടെ ചോദിച്ചു:

"എടാ പൂച്ചക്കണ്ണാ... എന്താ നിന്റെ പ്രശ്നം? ഇങ്ങനെയൊക്കെ നീന്നെ കാണുന്നത് ആദ്യമായിട്ടാണല്ലോ...?"

"ഇതിനാണോ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്?" ഞാൻ തിരിച്ചു ചോദിച്ചു.

"അതല്ല," അവൾ പറഞ്ഞു. എങ്കിലും അവളുടെ മുഖത്ത് മാറിമറയുന്ന ഭാവങ്ങൾ എനിക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല.

"പിന്നെന്താ, കാര്യം പറ," ഞാൻ വീണ്ടും ചോദിച്ചു.

💬 Comments

View all comments