Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]
അവളുടെ അടുത്ത ചോദ്യം
"എന്താ നിന്റെ അടുത്ത പ്ലാൻ?"
"ഫിസിക്സോ മാത്‍സോ ഡിഗ്രി ചെയ്യണം എന്നാ വിചാരിച്ചിരിക്കുന്നത്..." ഞാൻ മറുപടി നൽകി.
അത് കേട്ട് അവൾ ചോദിച്ചു,
"നമുക്ക് ഒന്നിച്ച് സിവിൽ ബി.ടെക് ചെയ്താലോ?"
നമ്മുക്ക് ആലോചിക്കാം...
ഞാനും മറുപടി പറഞ്ഞു...
ഞാൻ ഒന്നു അമ്പരന്നുപോയി. വീട്ടിലും ഇതേ അഭിപ്രായമാണ് പറഞ്ഞിരുന്നത്. അവളും കൃത്യം അതുതന്നെ പറയുന്നു...കേട്ടിട്ട് എനിക്ക് അത്ഭുതം തോന്നി.
എനിക്ക് ,അവൾ എന്തോ എന്നോട് പറയാൻ പാട് പെടുന്ന പോലെ തോന്നി ഞാൻ അവളോട് ചോദിച്ചു "നിനക്ക് എന്തോ എന്നോട് പറയാൻ ഉണ്ടല്ലോ?"
അവൾ ഒരു ദീർഘശ്വാസം എടുത്തു. എന്നിട്ട് ചോദിച്ചു: "നീ എന്നെ പ്രൊപ്പോസ് ചെയ്ത ദിവസം നിനക്ക് ഓർമ്മയുണ്ടോ...?"
ഒരു പ്രൊപ്പോസലും കഴിഞ്ഞ് അടി വാങ്ങി മൂഞ്ചിയിരിക്കുന്ന ഒരുത്തനോട് ചോദിക്കാൻ പറ്റിയ ചോദ്യം! ഞാൻ മനസ്സിൽ കരുതി .
എങ്കിലും ഞാൻ പറഞ്ഞു, "ഉണ്ടല്ലോ, അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ?"
"പിന്നെ ഒരിക്കൽ പോലും നീ എന്നോട് അത് പറഞ്ഞില്ലല്ലോ , എന്താ അങ്ങനെ?" അവൾ ചോദിച്ചു
ഈ ചോദ്യം എന്നെ കൺഫ്യൂഷൻ ആക്കി
അവൾ എന്താണ് ഈ ഓരോന്ന് ചോദിച്ച് എന്നെ വട്ടാക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.
ഞാൻ പറഞ്ഞു: "നീ വേണ്ടെന്നു പറഞ്ഞാൽ അത് ഞാൻ റെസ്പെക്ട് ചെയ്യണം എന്ന് കരുതി. വീണ്ടും അതുതന്നെ പറഞ്ഞ് നിന്നെ വെറുപ്പിക്കാൻ തോന്നിയില്ല."
ഞാൻ തിരിച്ചു ചോദിച്ചു, "ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?"
"ഉറപ്പായും," അവൾ മറുപടി തന്നു.
"ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
💬 Comments
View all comments