Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
വശത്തുമിരിക്കുന്ന അബിയെയും അജുവിനെയും മാറിമാറി നോക്കി. എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു.
എന്റെ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് എന്നെ ഒരു സാധാരണ മനുഷ്യനായി ഈ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്റെ കുടുംബത്തോടൊപ്പം അവരും എത്രത്തോളം കഷ്ടപ്പെട്ടുവെന്ന് എനിക്കിപ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു.
ഞാൻ (വളരെ പതുക്കെ, ഇടറിയ ശബ്ദത്തിൽ): "എടാ... താങ്ക്സ് എടാ... എന്റെ ഉപ്പയും ഉമ്മയും മാത്രമല്ല, നിങ്ങളും എനിക്ക് വേണ്ടി ഒരുപാട്..."
എനിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ എന്തോ കുരുങ്ങുന്നതുപോലെ തോന്നി. ഞാൻ തലതാഴ്ത്തി കണ്ണുനീർ മറയ്ക്കാൻ ശ്രമിച്ചു.
അതുകേട്ട് അബി എന്റെ തോളിൽ ചെറുതായിട്ടൊന്ന് തട്ടി.
അബി : "എന്താടാ നായിന്റെ മോനെ ഇത്... നീയിപ്പോൾ ഞങ്ങളെക്കൊണ്ട് ഇവിടെയിരുന്ന് കരയിപ്പിക്കുമോ? വെറുതെ ഓരോ ഡയലോഗ് അടിച്ച് സെൻ്റി ആക്കാതെ വേഗം ആ ചായ കുടിക്ക്..."
അജു: "അതെ... വലിയ ഡയലോഗൊന്നും വേണ്ട. ഞങ്ങൾ നിനക്ക് വേണ്ടി നാട്ടുകാരോട് പറഞ്ഞ കള്ളങ്ങൾക്കൊക്കെയുള്ള ഫൈൻ നീ അടക്കേണ്ടി വരും. വെറും ഒരു ചായയും പഴംപൊരിയും കൊണ്ടൊന്നും അത് തീരില്ല, കേട്ടല്ലോ!"
അവരുടെ ആ തമാശ കേട്ടപ്പോൾ എന്റെ കണ്ണുനീരിനിടയിലും വലിയൊരു ചിരി വന്നുപോയി. എന്റെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ചിരിക്കുന്ന അവരെ നോക്കി ഞാൻ നിറഞ്ഞ മനസ്സോടെ ചിരിച്ചു. എത്ര വലിയ സങ്കടങ്ങളെയും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന, ഇരുട്ടിലും എന്നെ കൈവിടാത്ത ഈ ചങ്ങാതിമാരെ തിരികെ കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
ഒരു പുതിയ ജീവിതത്തിലേക്കുള്ള എന്റെ തുടക്കം ഈ പഴയ ചായക്കടയിലെ മരബെഞ്ചിൽ നിന്ന്, എന്റെ ഏറ്റവും
💬 Comments
View all comments