Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
"അപ്പൊ ഓർമയുണ്ടല്ലോ....?"
ആ വാക്കുകൾ എന്റെ കാതുകളിൽ അശനിപാതം പോലെ മുഴങ്ങി.
എന്റെ ശരീരത്തിലൂടെ ഒരു കൊടും തണുപ്പ് അരിച്ചു കയറി. ഞാൻ അവിശ്വസനീയതയോടെ അവളെ നോക്കി. കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ ആ മുഖത്തുണ്ടായിരുന്ന നാണവും പേടിയും ഇപ്പോൾ പൂർണ്ണമായും മാറിയിരുന്നു.
ആ വലിയ കണ്ണുകളിൽ ഇപ്പോൾ എരിഞ്ഞടങ്ങാത്ത പകയും വെറുപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
"ഫാ... ഫാബിയ..." എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
എന്റെ കൈകാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങിയിരുന്നു.
വീണ്ടും ഞാൻ ആ ഇരുട്ടറയിലേക്കും ഭ്രാന്തിലേക്കും വഴുതി വീഴുകയാണോ എന്ന് എനിക്ക് തോന്നിപ്പോയി.
"അതെ, ഫാബിയ ഷെറിന്റെ സ്വന്തം അനിയത്തി," അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു, എന്നിട്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഷെറിന് ഒരു അനിയത്തി ഉള്ള കാര്യം അവൾ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ലല്ലോ!
എന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകണം ഫാബിയ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു തുടങ്ങി:
"അതെ, നീ ചതിച്ചു കൊന്നവളുടെ അതേ ചോര തന്നെയാ ഞാൻ. വലിയുപ്പ നിന്നോട് പറഞ്ഞ ആ അനാഥത്വത്തിന്റെ കഥയുണ്ടല്ലോ... അത് അങ്ങനെ വെറുതെ ഉണ്ടായതല്ല. ആദ്യം എനിക്ക് എന്റെ ഉപ്പയെ നഷ്ടപ്പെട്ടു... പിന്നെ നീ കാരണം ഷെറിനെയും. ഒടുവിൽ എന്റെ ഉമ്മയും എന്നെ വിട്ടുപോയി. അതോടെ ഞാൻ ഈ ലോകത്ത് തീർത്തും ഒറ്റയ്ക്കായി!"
ഫാബിയയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, പക്ഷെ അവളുടെ കണ്ണുകളിലെ തീക്ഷ്ണത ഒട്ടും കുറഞ്ഞിരുന്നില്ല.
"ആ രാത്രി... നീ അവളെ ചതിച്ച ആ രാത്രി..." ഫാബിയയുടെ ശ്വാസഗതി വേഗത്തിലായി. "അവൾക്കു ജീവിക്കാൻ കൊതിയുണ്ടായിരുന്നു , നീയാണ് അവളെ
💬 Comments
View all comments