Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
വലിയ വിലയാകില്ലേ... എന്റെ കയ്യിൽ..." അവർ സങ്കടത്തോടെ പറഞ്ഞു.
"അതൊന്നും സാരമില്ല ഉമ്മാ , കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട്? തണുപ്പ് മാറിയോ?" ഞാൻ വളരെ സ്നേഹത്തോടെ ആ കുട്ടിയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.
ആ കുഞ്ഞ് എന്നെ നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ എന്റെ മനസ്സിലെ സകല ഭാരവും ഇറക്കിവെച്ചതുപോലെ എനിക്ക് തോന്നി.
ഞാൻ അവന് കളിക്കാൻ അവിടെനിന്നും ഒരു ചെറിയ കാർ കൂടി എടുത്തു കൊടുത്തു.
ഇതെല്ലാം കാണുമ്പോൾ ഫാബിയ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
മഴ കുറഞ്ഞപ്പോൾ ആ സ്ത്രീ ഞങ്ങളോട് ഒരുപാട് നന്ദി പുറത്തേക്കിറങ്ങി.
പോകുന്നതിന് മുൻപ് അവർ ഞങ്ങളെ നോക്കി പറഞ്ഞു: "നല്ല പൊരുത്തമുള്ള ജോഡികളാ നിങ്ങൾ... പടച്ചോൻ നിങ്ങൾക്ക് എല്ലാ സന്തോഷവും തരട്ടെ..."
ആ വാക്ക് കേട്ട് ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി.
പെട്ടെന്ന് ഫാബിയ നോട്ടം പിൻവലിച്ചു.
അവർ പോയതിന് ശേഷം കടയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു. ഞാൻ തറയിൽ വീണ വെള്ളത്തുള്ളികൾ തുടച്ചുമാറ്റാൻ തുടങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ നിന്നും ആ തുണി വാങ്ങി അവൾ തന്നെ അത് വൃത്തിയാക്കി.
പുറത്ത് മഴ പൂർണ്ണമായും തോർന്നിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരക്ഷരം പോലും മിണ്ടാതെ കടയടച്ച് വണ്ടിയിൽ കയറി.
അന്ന് രാത്രി റൂമിലെത്തി വാതിലടച്ചപ്പോൾ, തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ ഒരു നിമിഷം നിന്നു. എന്നിട്ട് തിരിഞ്ഞുനോക്കാതെ തന്നെ വളരെ പതുക്കെ പറഞ്ഞു:
"താഴെ തറയിൽ കിടക്കണ്ട... തണുപ്പുണ്ടാകും."
എന്നിട്ട് അവൾ പോയി കട്ടിലിന്റെ ഒരറ്റത്തായി കിടന്നു. ഞാൻ അവിശ്വസനീയതയോടെ
💬 Comments
View all comments