Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
നമ്പർ പ്ലേറ്റില്ലാത്ത ആ ടിപ്പർ ലോറിക്ക് പിന്നാലെയായിരുന്നു.
വലിയുപ്പയുടെ മരണത്തിന്റെ ക്ഷീണവും അപകടത്തിന്റെ നടുക്കവും ഫാബിയയുടെ മുഖത്ത് വല്ലാതെ നിഴലിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തെ ചളുക്കം കണ്ട് ഉപ്പയും ഇക്കയും വെപ്രാളപ്പെട്ടു.
"ഒന്നുമില്ല ഉപ്പാ... റോഡിലെ വഴുക്കൽ കാരണം വണ്ടി ചെറുതായിട്ടൊന്ന് തെന്നി മൺതിട്ടയിൽ ഇടിച്ചതാ," ഞാൻ എന്റെ സംശയങ്ങൾ മറച്ചുവെച്ചുകൊണ്ട് അവരോട് കള്ളം പറഞ്ഞു.
ഫാബിയ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു.
രാത്രി റൂമിൽ പഴയതുപോലെ കനത്ത മൗനം തന്നെയായിരുന്നു.
വലിയുപ്പയെ നഷ്ടപ്പെട്ടതിന്റെ സങ്കടം ഉള്ളിലുണ്ടായിരുന്നിട്ടും അവൾ എന്നോട് ഒന്നും സംസാരിച്ചില്ല.
കട്ടിലിന്റെ ഒരറ്റത്ത് ചുമരിന് അഭിമുഖമായി തിരിഞ്ഞുകിടക്കുന്ന അവളെ നോക്കി കുറച്ചുനേരം നിന്നതിന് ശേഷം ഞാൻ തറയിൽ വിരിപ്പ് വിരിച്ച് കിടന്നു.
പക്ഷെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
എന്റെ ചിന്തകൾ മുഴുവൻ ആ റോഡിലൂടെ പാഞ്ഞുപോയ നമ്പർ പ്ലേറ്റില്ലാത്ത ആ ടിപ്പർ ലോറിയെക്കുറിച്ചായിരുന്നു. ആരായിരിക്കും അത്?
എന്റെ അഞ്ച് വർഷത്തെ ഇരുണ്ട കാലത്ത്, ആ മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഞാൻ അറിയാതെ ഉണ്ടാക്കിയ ഏതെങ്കിലും ശത്രുവാണോ?
ഫാബിയയ്ക്ക് എന്നോടുള്ള പകയാണോ എന്ന് ഞാൻ ഒരുനിമിഷം ചിന്തിച്ചു, പക്ഷെ അല്ല...
കാറിൽ അവളും ഉണ്ടായിരുന്നു. മാത്രവുമല്ല അവൾ ശരിക്കും ഭയന്നിരുന്നു. അപ്പോൾ മറ്റാരോ ആണ്!
പിറ്റേന്ന് രാവിലെ ഞാൻ നേരത്തെ തന്നെ ടൗണിലെ കടയിലേക്ക് പോയി. അബിയെയും അജുവിനെയും അങ്ങോട്ടേക്ക് വിളിച്ചു.
അവർ വന്നയുടനെ ഞാൻ ഇന്നലെ രാത്രി നടന്ന സംഭവം അവരോട് പറഞ്ഞു. കേട്ടപ്പോൾ അവർ രണ്ടുപേരും ഞെട്ടിത്തരിച്ചുപോയി.
"നീ എന്താടാ ഈ പറയുന്നത്? നിന്നെ കൊല്ലാൻ മാത്രം ആർക്കാടാ ഇവിടെ ശത്രുതയുള്ളത്?" അബി വിശ്വാസം വരാതെ ചോദിച്ചു.
"എനിക്കറിയില്ലെടാ... പക്ഷെ ആ ഡ്രൈവറുടെ ലക്ഷ്യം എന്റെ കാർ മാത്രമായിരുന്നു. അവൻ വണ്ടി നിർത്തിയില്ല, നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല." ഞാൻ പറഞ്ഞു.
അജുവിന് ടൗണിൽ അത്യാവശ്യം ആളുകളെ പരിചയമുണ്ട്. അവൻ ഉടനെ ഫോണെടുത്ത് ചിലരെ വിളിച്ചു.
എന്റെ പഴയ അസുഖം കാരണം പോലീസിൽ പരാതിപ്പെട്ടാൽ അവർ ചിലപ്പോൾ എന്റെ മാനസികാവസ്ഥയെ സംശയിക്കുമോ എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അജുവിന് ഒരു കോൾ
💬 Comments
View all comments