Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
എന്താടാ ഈ പറയുന്നത്? നിന്നെ കൊല്ലാൻ മാത്രം ആർക്കാടാ ഇവിടെ ശത്രുതയുള്ളത്?" അബി വിശ്വാസം വരാതെ ചോദിച്ചു.
"എനിക്കറിയില്ലെടാ... പക്ഷെ ആ ഡ്രൈവറുടെ ലക്ഷ്യം എന്റെ കാർ മാത്രമായിരുന്നു. അവൻ വണ്ടി നിർത്തിയില്ല, നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല." ഞാൻ പറഞ്ഞു.
അജുവിന് ടൗണിൽ അത്യാവശ്യം ആളുകളെ പരിചയമുണ്ട്. അവൻ ഉടനെ ഫോണെടുത്ത് ചിലരെ വിളിച്ചു.
എന്റെ പഴയ അസുഖം കാരണം പോലീസിൽ പരാതിപ്പെട്ടാൽ അവർ ചിലപ്പോൾ എന്റെ മാനസികാവസ്ഥയെ സംശയിക്കുമോ എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അജുവിന് ഒരു കോൾ വന്നു.
ഫോണിലൂടെ മറുപടി പറയുമ്പോൾ അവന്റെ മുഖം വല്ലാതെ മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവൻ കോൾ കട്ട് ചെയ്ത് എന്റെ നേർക്ക് തിരിഞ്ഞു.
"എന്താടാ... എന്തെങ്കിലും വിവരം കിട്ടിയോ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
അജു ഗൗരവത്തിൽ പറഞ്ഞു: "എടാ... ഇന്നലെ രാത്രി ആ ഹൈവേയിൽ നിന്ന് കുറച്ചുമാറി ഒരു ടിപ്പർ ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസിന് കിട്ടിയിട്ടുണ്ട്. അത് ടൗണിനടുത്തുള്ള ഒരു ക്വാറിയിലെ വണ്ടിയാ... പക്ഷെ..."
"പക്ഷെ ?"
"ആ വണ്ടി ഇന്നലെ വൈകുന്നേരം അവിടെ നിന്ന് ആരോ മോഷ്ടിച്ചതാണ്! ക്വാറി ഉടമ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
അതായത്...
കൃത്യമായി നിന്നെ അപായപ്പെടുത്താൻ വേണ്ടി മാത്രം മോഷ്ടിച്ചെടുത്ത വണ്ടി!"
അജു പറഞ്ഞു നിർത്തി.
ഞങ്ങൾ മൂന്നുപേരും അമ്പരപ്പോടെ പരസ്പരം നോക്കി. യാതൊരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൃത്യമായ പ്ലാനിംഗ്!
അപ്പോഴാണ്, കടയുടെ പുറത്ത് റോഡിന് അപ്പുറത്തായി ഒരു ബൈക്കിലിരുന്ന് ഒരാൾ ഞങ്ങളുടെ കടയിലേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.
കറുത്ത ജാക്കറ്റും, മുഖം പൂർണ്ണമായും മറയ്ക്കുന്ന കറുത്ത ഹെൽമെറ്റുമായിരുന്നു അയാളുടെ വേഷം. ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ടതും,
അവൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ട്രാഫിക്കിനിടയിലൂടെ അതിവേഗം ഓടിച്ചുപോയി.
"എടാ... അവനെ പിടിക്ക്!" ഞാൻ വിളിച്ചുപറഞ്ഞുകൊണ്ട് കടയ്ക്ക് പുറത്തേക്ക് ഓടിയെങ്കിലും അപ്പോഴേക്കും അവൻ ദൂരേക്ക് മറഞ്ഞിരുന്നു.
എന്റെ ഭൂതകാലത്തിൽ നിന്നുള്ള ഏതോ ഒരു വലിയ രഹസ്യം, അല്ലെങ്കിൽ ഒരു വലിയ ശത്രു എന്നെ തേടി വന്നിരിക്കുന്നു എന്ന് എനിക്ക് ഉറപ്പായി. ഇരുട്ടറയിലെ ചങ്ങലകളേക്കാൾ ഭയാനകമായ മറ്റൊരു വേട്ടയാടൽ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു!
ആ കറുത്ത ജാക്കറ്റിട്ട ബൈക്കുകാരൻ ട്രാഫിക്കിനിടയിലൂടെ അതിവേഗം പാഞ്ഞുപോയെങ്കിലും, അവന്റെ കാഴ്ച ഞങ്ങളുടെ മനസ്സിൽ വലിയൊരു അപായസൂചനയായി മാറി.
"എന്തൊക്കെയാ മൈര് ഇവിടെ നടക്കുന്നെ ..." അബി ഗൗരവത്തിൽ പറഞ്ഞു.
"ഇന്നലത്തെ ആക്രമണവുമായി ഈ
💬 Comments
View all comments