0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

, കുറച്ചു മുൻപേ പോയ ഒരു കറുത്ത ബൈക്കിന്റെ ദൃശ്യങ്ങളൊന്ന് കാണണം. അത് അത്യാവശ്യമാണ്," അജു പറഞ്ഞു.

കടയുടമ ഞങ്ങളെ സഹായിക്കാൻ തയ്യാറായി.

കഴിഞ്ഞ അരമണിക്കൂറത്തെ ഫൂട്ടേജ് പ്ലേ ചെയ്തപ്പോൾ,

ആ കറുത്ത ജാക്കറ്റുകാരൻ!

അവൻ ഞങ്ങളുടെ കടയുടെ എതിർവശത്ത് ബൈക്ക് നിർത്തി ഫോണിൽ ആരോടോ സംസാരിക്കുന്നതും,

പിന്നീട് പെട്ടെന്ന് വണ്ടി തിരിച്ചു പാഞ്ഞുപോകുന്നതും ക്യാമറയിൽ വ്യക്തമായിരുന്നു.

"വണ്ടിയുടെ നമ്പർ നോക്ക്!" അബി ആവേശത്തോടെ പറഞ്ഞു.

ഫൂട്ടേജ് സൂം ചെയ്തപ്പോൾ ഞങ്ങൾക്ക് ആ സത്യം മനസ്സിലായി. ആ ബൈക്കിന്റെയും നമ്പർ പ്ലേറ്റ് കറുത്ത സ്റ്റിക്കർ ഒട്ടിച്ച് മറച്ചിരിക്കുകയായിരുന്നു!

പക്ഷെ, ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അവന്റെ ബൈക്കിന്റെ പിൻവശത്തെ മഡ്ഗാർഡിൽ ചുവന്ന നിറത്തിലുള്ള ഒരു പ്രത്യേക ചിഹ്നം ഉണ്ടായിരുന്നു.

"ഇവനെയങ്ങനെ വിട്ടാൽ ശരിയാകില്ല. പോലീസിനെ അറിയിച്ചേ പറ്റൂ," ഞാൻ പറഞ്ഞു.

"പക്ഷെ ഔദ്യോഗികമായി പരാതി കൊടുത്താൽ കേസും എൻക്വയറിയുമായി നിന്റെ പഴയ കാര്യങ്ങളൊക്കെ നാട്ടുകാർ അറിയും. നമുക്ക് മറ്റൊരു വഴിയുണ്ട്," അജു പറഞ്ഞു.

അജു ഉടൻ തന്നെ അവന്റെ അടുത്ത സുഹൃത്തായ ഇൻസ്പെക്ടർ വിജയിയെ ഫോണിൽ വിളിച്ചു.

തെക്കുംഭാഗം സ്റ്റാഷനിലെ SI ആയിരുന്നു വിജയ്. അജു അജുവിന്റെ കോളേജിൽ സീനിയർ —ഔദ്യോഗികമായി കേസെടുക്കാതെ, പേഴ്സണലായി ഒരു സഹായം വേണം.

അജു അദ്ദേഹത്തോട് പറഞ്ഞു

വിജയ് ഞങ്ങളെ ടൗണിന് പുറത്തുള്ള ഒരു കഫേയിലേക്ക് വിളിപ്പിച്ചു.

ഞങ്ങൾ അവിടെച്ചെന്ന് ഫൂട്ടേജിലെ ദൃശ്യങ്ങളും, ആ ചുവന്ന ചിഹ്നത്തിന്റെ ചിത്രവും വിജയിക്ക് കാണിച്ചുകൊടുത്തു. ഇന്നലെ രാത്രി നടന്ന അപകടത്തെക്കുറിച്ചും വ്യക്തമായി പറഞ്ഞു.

വിജയ് ആ ചിത്രം സൂക്ഷിച്ചുനോക്കി. "ഈ ചിഹ്നം... ഇത് ടൗണിന് കിഴക്കുവശത്തുള്ള റെയിൽവേ ഗേറ്റിനടുത്തുള്ള ഒരു പ്രത്യേക ബൈക്ക് ഗാരേജിന്റേതാണ്. അവിടെയാണ് ഈ തരത്തിലുള്ള കസ്റ്റമൈസേഷൻ ചെയ്യുന്നത്."

വിജയ് തന്റെ സുഹൃദ്ബന്ധങ്ങൾ ഉപയോഗിച്ച് ടൗൺ കൺട്രോൾ റൂമിലെ സിസിടിവി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കാൻ അവന്റെ കീഴുദ്യോഗസ്ഥനോട് സ്വകാര്യമായി ആവശ്യപ്പെട്ടു.

രണ്ടു ദിവസങ്ങൾക്കു ശേഷം അബി ക്കു കാൾ വന്നു

"ആ ബൈക്ക് ടൗണിൽ നിന്നു മാറി അതിർത്തി കടന്ന് പഴയ ബ്രിട്ടീഷ്‌ പാലം റോഡിലേക്ക് പോകുന്നത് ഒടുവിലത്തെ ക്യാമറയിൽ കാണാം.

💬 Comments

View all comments