0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

ആ റോഡ് ചെന്നു അവസാനിക്കുന്നത് ഒരു വിജനമായ ഇഷ്ടികക്കളത്തിന്റെ അടുത്താണ്!" വിജയ് പറഞ്ഞു.

"നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകാം സാർ," ഞാൻ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

"വേണ്ട... നീ വരുന്നത് അപകടമാണ് ഷാൻ," അബി എന്നെ തടഞ്ഞു.

"ഇല്ലടാ! ആ നായിന്റെ മോൻ ആരാ എന്ന് എനിക്ക് അറിയണം !"

എന്റെ ശബ്ദത്തിൽ മുൻപെങ്ങുമില്ലാത്തവിധം ഒരു ഉറപ്പുണ്ടായിരുന്നു.

"ശരി, പക്ഷെ അവിടെയെത്തിയാൽ നിങ്ങൾ എന്റെ പിന്നിൽ നിൽക്കണം. യാതൊരു കാരണവശാലും പ്രകോപിതരാകരുത്."

ഞങ്ങൾ വിജയിന്റെ ജീപ്പിൽ ആ വിജനമായ ഇഷ്ടികക്കളത്തിലേക്ക് പുറപ്പെട്ടു.

ഉച്ചവെയിൽ കത്തിജ്വലിച്ചു നിൽക്കുമ്പോഴും, എന്റെ ഉള്ളിൽ ആ അജ്ഞാത ശത്രുവിനെ നേരിടാനുള്ള വലിയൊരു തീയുണ്ടായിരുന്നു.

അഞ്ച് വർഷത്തെ നരകത്തിന് ശേഷം എനിക്ക് തിരികെ കിട്ടിയ ശാന്തമായ ജീവിതം തകർക്കാൻ വരുന്ന ആ മുഖമൂടിയണിഞ്ഞ ശത്രു ആരാണെന്ന് അറിയാൻ എന്റെ ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു...

പൊളിഞ്ഞുവീഴാറായ ആ പഴയ ഇഷ്ടികക്കളത്തിന്റെ മതിലിനോട് ചേർന്ന് ഞങ്ങൾ പതുങ്ങി നിന്നു.

വിനോദ് സാറിന്റെ നിർദ്ദേശപ്രകാരം വളരെ ശ്രദ്ധയോടെ ഞാൻ ഫോണെടുത്ത് ആ കാഴ്ച ക്യാമറയിൽ പകർത്തി.

ആ വിജനമായ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കറുത്ത ബൈക്കിനടുത്ത് ഹെൽമെറ്റ് ഊരിമാറ്റിയ ആ വാടകക്കൊലയാളിയും,

അവനോട് സംസാരിച്ചു നിൽക്കുന്ന വെള്ള വസ്ത്രം ധരിച്ച പ്രായമുള്ള ഒരാളുമുണ്ടായിരുന്നു.

അവരുടെ ചിത്രങ്ങൾ ഞാൻ ഫോണിൽ പകർത്തി ഞങ്ങളെ കണ്ടാൽ അവർ രക്ഷപ്പെടുകയോ അക്രമിക്കുകയോ ചെയ്യുമെന്നതിനാൽ ഞങ്ങൾ ശബ്ദമുണ്ടാക്കാതെ അവിടെനിന്നും തിരികെപ്പോന്നു.

എനിക്ക് ഒരു പരിജയം ഇല്ലാത്ത മുഖങ്ങൾ ആയതു കൊണ്ട് വിനോദ് സർ വൈഫ്‌ നോട്‌ കൂടി ചോദിക്കാൻ എന്നോട് അവശ്യപെട്ടു

രാത്രി വീട്ടിലെത്തിയ ഞാൻ നേരെ റൂമിലേക്ക് കയറി.

ഫോണിലെ ആ ഫോട്ടോ ഞാൻ ഫാബിയയെ കാണിച്ചു.

അത് കണ്ടതും അവളുടെ മുഖത്ത് ഭയവും അമ്പരപ്പും നിറഞ്ഞു.

"ഇത് അബ്ദുൾ ഖാസിം. എന്റെ ഉപ്പയുടെ സ്വന്തം ജ്യേഷ്ഠൻ," അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.

"നിന്റെ ഉപ്പയുടെ ജ്യേഷ്ഠനോ? എന്തിനാണ് അയാൾ നമ്മളെ കൊല്ലാൻ ശ്രമിക്കുന്നത്?"

ഞാൻ ചോദിച്ചു.

നാട്ടിലെ ഒരു പഴയ പാറമടയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഉപ്പയും ഇയാളും തമ്മിൽ ഒരു സിവിൽ കേസ്

💬 Comments

View all comments