0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

കൈമാറിയതിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ എല്ലാം വിനോദ് സാറിനെ ലഭിച്ചിരുന്നു .

ഇനി നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന് കരുതി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി,

കുറച്ചു ദിവസങ്ങൾക്കു ശേഷം ഉച്ചയോടെയാണ് എന്റെ മൊബൈൽ ഫോണിൽ ആ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ലിങ്ക് അബി അയച്ചത്

--ബ്രേക്കിംഗ് ന്യൂസ് --

"കോടികളുടെ സ്വത്തിന് വേണ്ടി സ്വന്തം അനുജനെയും കുടുംബത്തെയും കൊലപ്പെടുത്തിയ പ്രമുഖ വ്യവസായി അബ്ദുൾ ഖാസിം അറസ്റ്റിൽ."

വാർത്തയുടെ താഴെയായി, മൂന്ന് വ്യത്യസ്ത സമയങ്ങളിൽ നടന്ന കൊലപാതകങ്ങളുടെ വിവരങ്ങൾ ഉണ്ടായിരുന്നു.

ഷെറിനെ കശുവണ്ടി തോട്ടത്തിൽ വെച്ച് കൊലപ്പെടുത്തിയ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ടായിരുന്നു.

തന്റെ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയത് ഷാൻ അല്ലെന്നും, ആ കോടികളുടെ സ്വത്തിന് വേണ്ടി സ്വന്തം ഉപ്പയുടെ സഹോദരൻ ആണ് എന്നും തിരിച്ചറിഞ്ഞ നിമിഷം ഫാബിയ ഒരുപാട് കരഞ്ഞു.

അന്ന്ഞാ രാത്രി ഞാൻ വീട്ടിൽ വൈകി ആണ് എത്തിയത് ഞാനും അഭിയും അജുവും ഒരുപാട് സംസാരിച്ചു വൈകി പോയിരുന്നു

ഫുഡും കഴിച്ചാണ് പിരിഞ്ഞത്

ഞാൻ നേരെ റൂമിലേക്കു പോയി,അവിടെ ഇപ്പോഴും നേരിയൊരു മൗനം തളംകെട്ടി നിന്നിരുന്നു.

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഫാബിയ.

ആ മുഖത്ത് മുൻപുണ്ടായിരുന്ന ഭയമോ അകൽച്ചയോ അല്ല, മറിച്ച് എന്തൊക്കെയോ പറയാൻ മടിക്കുന്ന വല്ലാത്തൊരു സങ്കോചവും നാണവും നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.

അവളുടെ ഈ മൗനവും അകലവും എങ്ങനെയെങ്കിലും മാറ്റിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.

ഒരു പുതിയ തുടക്കം ഞങ്ങൾക്ക് ആവശ്യമായിരുന്നു.

ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

"ഫാബി ..." എന്റെ വിളി കേട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.

"നമുക്കൊരു യാത്ര പോയാലോ?" ഞാൻ വളരെ മൃദുവായി ചോദിച്ചു. "

ഈ ബഹളങ്ങളിൽ നിന്നൊക്കെ മാറി, വളരെ ശാന്തമായ ഒരിടത്തേക്ക്... നമ്മൾ മാത്രം."

അവൾ എന്റെ മുഖത്തേക് നോക്കി ഒന്ന് മടിച്ചു നിന്നു.

"മൂന്നാറിലെ കോടമഞ്ഞിലേക്ക്..." ഞാൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അവളുടെ വലിയ കണ്ണുകളിൽ ഒരു തിളക്കം വരുന്നത് ഞാൻ കണ്ടു. ഒന്നും മിണ്ടാതെ അവൾ പതുക്കെ തലകുലുക്കി സമ്മതം മൂളി. അവളുടെ കവിളുകളിൽ നേരിയൊരു ചുവപ്പ് പടർന്നിരുന്നു.

പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ

💬 Comments

View all comments