0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

യാത്ര തിരിച്ചു. കാറിൽ ശ്രേയ ഗോശാലിന്റെ ശബ്ദം നിറഞ്ഞു

"ആ, ആ, ആ

Mm—mm—hm—m mm—mm—hm—hm—m

Mm—mm—hm—m mm—mm—hm—hm—m

മൂവന്തി ചായും തീരം തേടി ദൂരെ

മണലോരം പാദം തൊട്ടു മെല്ലെ നീയും

അതിലേതോ മൗനം തേടുന്ന പോലെ

തിര മെല്ലെ പുൽകീ നിൻ വിരലിൽ

അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ്

അന്നേതോ വിങ്ങൽ വേരോടീ

ആ, ആ, ആ"

കോതമംഗലം പിന്നിട്ടതോടെ കാറ്റിന് നല്ല തണുപ്പ് തോന്നിത്തുടങ്ങി.

ചുരം കയറുന്തോറും ഇരുവശത്തും പച്ചപ്പണിഞ്ഞ വിശാലമായ തേയിലത്തോട്ടങ്ങൾ ഞങ്ങളെ വരവേറ്റു.

പാതി താഴ്ത്തിവെച്ച ജനൽച്ചില്ലിലൂടെ പുറത്തെ കാറ്റേറ്റിരിക്കുന്ന ഫാബിയയെ ഞാൻ ഡ്രൈവിംഗിനിടയിൽ ഇടയ്ക്കിടെ നോക്കി. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവൾ വിരലുകൾ കൊണ്ട് ഒതുക്കിവെക്കുന്നുണ്ടായിരുന്നു.

പ്രകൃതിയുടെ ആ സൗന്ദര്യം ആസ്വദിക്കുന്ന അവളുടെ മുഖത്ത് പുതിയൊരു ചിരി വിടർന്നിരുന്നു.

ഞാൻ നോക്കുന്നത് കണ്ടതും അവൾ എന്നെ നോക്കി വളരെ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.

മാസങ്ങളായി ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ വലിയ മഞ്ഞുമല പതുക്കെ ഉരുകിത്തുടങ്ങുന്നത് ഞാൻ ആ ചിരിയിൽ അറിഞ്ഞു.

ഉച്ചയോടെ ഞങ്ങൾ മൂന്നാറിലെ ആ റിസോർട്ടിൽ എത്തിച്ചേർന്നു.

വലിയൊരു മലഞ്ചെരുവിൽ, തേയിലത്തോട്ടങ്ങൾക്ക് നടുവിലായി പണിത മനോഹരമായ ഒരു കോട്ടേജ്. മുറിയുടെ വലിയ ഗ്ലാസ് വാതിൽ തുറക്കുന്നത് വിശാലമായ ഒരു ബാൽക്കണിയിലേക്കാണ്. അവിടെ നിന്നാൽ താഴെ പച്ചപ്പ് നിറഞ്ഞ താഴ്‍വര കാണാം.

വൈകുന്നേരമായതോടെ കോട്ടേജിന് ചുറ്റും കോടമഞ്ഞ് ഇറങ്ങിത്തുടങ്ങി.

അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ടായിരുന്നു. ഫ്രഷ് ആയി വന്ന ഫാബിയ ബാൽക്കണിയിൽ ആ മഞ്ഞിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

ലാവെൻഡർ നിറത്തിലുള്ള ഒരു ചുരിദാറായിരുന്നു അവളുടെ വേഷം.

ആ തണുപ്പിൽ അവൾ കൈകൾ കൂട്ടിത്തിരുമ്മുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ റൂമിൽ നിന്നും ഒരു കമ്പിളി ഷാൾ എടുത്ത് പതുക്കെ അവളുടെ പിന്നിലൂടെ ചെന്ന് ആ തോളിലേക്ക് പുതപ്പിച്ചു.

എന്റെ ആ സ്പർശനത്തിൽ അവൾ ഒന്ന് ഞെട്ടി തിരിഞ്ഞുനോക്കി. ഞാൻ വളരെ സ്നേഹത്തോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

ആ കണ്ണുകളിൽ ഇപ്പോൾ എന്നോടുള്ള വലിയൊരു വിശ്വാസവും പ്രണയവും എനിക്ക് കാണാമായിരുന്നു.

അവൾ നാണത്തോടെ കണ്ണ് താഴ്ത്തി ആ മഞ്ഞിലേക്ക് തന്നെ നോക്കി നിന്നു. ഞാൻ

💬 Comments

View all comments