Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
പോയ സമയത്ത് റിസോർട്ടിലെ ജീവനക്കാരെക്കൊണ്ട് ഞാൻ രഹസ്യമായി ചെയ്യിപ്പിച്ചതായിരുന്നു ഇതെല്ലാം
അത്ഭുതവും സന്തോഷവും കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ തിരിഞ്ഞ് എന്റെ നെഞ്ചിലേക്ക് വീണ് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.
"... ഞാൻ വിചാരിച്ചു നീ ഇതൊക്കെ മറന്നുപോയിട്ടുണ്ടാകുമെന്ന്... ..." അവൾ സന്തോഷം കൊണ്ട് വിതുമ്പി.
"ആ ദിവസം എനിക്കെങ്ങനെ മറക്കാൻ കഴിയും ഫാബിയാ..." ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചുകൊണ്ട് പറഞ്ഞു.
അവൾ എന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ കണ്ണുകൾ തുടച്ചു.
ഞങ്ങൾ ടേബിളിനടുത്തേക്ക് നടന്നു. പരസ്പരം ചേർന്നുനിന്ന് ഞങ്ങൾ ആ കേക്ക് മുറിച്ചു.
അവൾ ഒരു ചെറിയ കഷ്ണം കേക്ക് സ്നേഹത്തോടെ എന്റെ വായിലേക്ക് വെച്ചുതന്നു.
ഞാൻ തിരിച്ച് അവൾക്കും.
അതിനുശേഷം ഞാൻ ടേബിളിൽ വെച്ചിരുന്ന മനോഹരമായി പാക്ക് ചെയ്ത ഒരു വലിയ ഗിഫ്റ്റ് ബോക്സ് അവൾക്ക് നേരെ നീട്ടി. അത്ഭുതത്തോടെ അവൾ ആ പാക്കറ്റ് തുറന്നു. പുതിയ മോഡൽ ഒരു ഐഫോൺ ആയിരുന്നു അതിൽ!
"ഇതെന്തിനാ ഇത്രയും വിലകൂടിയ..." അവൾ സന്തോഷം കൊണ്ട് ചോദിച്ചു.
"നിന്റെ പഴയ ഫോൺ എപ്പോഴും ഹാങ് ആകുന്നതല്ലേ... ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ ആ ഫോണിലേക്ക് നോക്കി വലിയ സന്തോഷത്തോടെ നിൽക്കുമ്പോൾ, ഞാൻ പതുക്കെ എന്റെ പോക്കറ്റിൽ നിന്നും ചെറിയൊരു ചുവന്ന വെൽവെറ്റ് ബോക്സ് എടുത്തു. അവൾ എന്താണെന്നറിയാത്ത അത്ഭുതത്തോടെ വീണ്ടും എന്നെ നോക്കി. ഞാൻ ആ ബോക്സ് തുറന്നു, അതിൽ തിളങ്ങുന്ന മനോഹരമായ ഒരു ഡയമണ്ട് മോതിരം ഉണ്ടായിരുന്നു.
ഞാൻ പതുക്കെ അവളുടെ ഇടതുകൈ പിടിച്ച് ആ വിരലിലേക്ക് ആ മോതിരം അണിയിച്ചു കൊടുത്തു. ആ ഡയമണ്ടിന്റെ തിളക്കത്തേക്കാൾ വലിയൊരു പ്രകാശം അപ്പോൾ അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
സന്തോഷം കൊണ്ട് അവളുടെ കവിളുകൾ തുടുത്തു. വീണ്ടും ആ നെഞ്ചിലേക്ക് ചേർന്നുനിന്നുകൊണ്ട് അവൾ പറഞ്ഞു, "ഒരുപാട് ഇഷ്ടമായി... താങ്ക്സ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയാണിത്."
പുറത്ത് പെയ്യുന്ന ആ കോടമഞ്ഞിന് മുൻപെങ്ങുമില്ലാത്ത വല്ലാത്തൊരു കുളിർമ അന്നുണ്ടായിരുന്നു. യാതൊരു സങ്കടങ്ങളുമില്ലാതെ, സ്നേഹം മാത്രം നിറഞ്ഞ ഏറ്റവും സുന്ദരമായ ഞങ്ങളുടെ ആദ്യത്തെ വിവാഹവാർഷികം!
ഞാൻ അവളെ എന്നിലേക്ക് കൂടുതൽ ഇറുകെ ചേർത്തുപിടിച്ചു.
💬 Comments
View all comments