Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
പൂർണ്ണമായും അവളിലേക്ക് മാറി. നെറ്റിയിലേക്ക് വീണ മുടിയിഴകൾ ചെവിയുടെ പുറകിലേക്ക് ഒതുക്കിവെച്ച്, കണ്ണുകൾ കുറുക്കി അവൾ ഓരോ കരുക്കളും നീക്കുന്നത് ഞാൻ അങ്ങനെ നോക്കിയിരുന്നുപോയി.
ആ ഇരുണ്ട വെളിച്ചവും ഫയർ പ്ലേസിലെ തീയുമേറ്റ അവളുടെ ആ വെളുത്ത മുഖം കൂടുതൽ സുന്ദരമായി എനിക്ക് തോന്നി. ഞങ്ങളുടെ ചുറ്റുമുള്ള ലോകം പൂർണ്ണമായും ഇല്ലാതായതുപോലെ... അവിടെ ഞാനും അവളും മാത്രം.
പെട്ടെന്ന് അവൾ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. ഞാൻ അവളെത്തന്നെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൾക്ക് വല്ലാതെ നാണം വന്നു. അവൾ പതുക്കെ കണ്ണ് താഴ്ത്തി.
"ചെക്ക്..." അവൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ ഞെട്ടി ചെസ്സ് ബോർഡിലേക്ക് നോക്കി. എന്റെ രാജാവിന് രക്ഷപ്പെടാൻ വേറെ പഴുതുകളൊന്നുമില്ലായിരുന്നു!
ഞാൻ ഒരു തോൽവി കൂടി, ആ തോൽവിയിൽ എനിക്ക് കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു—അവളുടെ സ്നേഹവും വിശ്വാസവും.
ഞാൻ പതുക്കെ ടേബിളിന് കുറുകെ കൈനീട്ടി അവളുടെ രണ്ട് കൈകളും എന്റെ കൈകൾക്കുള്ളിലാക്കി.
"എല്ലാത്തിലും നീ ജയിക്കുന്നത് കാണാനാണ് എനിക്കിഷ്ടം," ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ സ്നേഹത്തോടെ പറഞ്ഞു.
ഉവ്വ് ഉവ്വേ. അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു
ഒരുപാട് കാലത്തിന് ശേഷം ലഭിച്ച വലിയൊരു സമാധാനത്തോടെ, ഹൃദയം നിറയെ സ്നേഹവുമായി ഞങ്ങൾ തിരികെ റൂമിലേക്ക് നടന്നു.
ആ തണുത്ത കാറ്റിലൂടെ ഞങ്ങൾ വീണ്ടും ഞങ്ങളുടെ കോട്ടേജിലേക്ക് നടന്നു.
കുളിര് കാരണം ഫാബിയ എന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
കോട്ടേജിന്റെ വരാന്തയിൽ എത്തി ഞാൻ പതുക്കെ റൂമിന്റെ വാതിൽ തുറന്നു.
മുറിക്കുള്ളിലേക്ക് കാൽവെച്ച ഫാബിയ അക്ഷരങ്ങൾ കിട്ടാതെ വാതിൽക്കൽ തന്നെ തറഞ്ഞുനിന്നുപോയി!
മുറിയാകെ ചുവന്ന റോസാപ്പൂവിതളുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. മങ്ങിയ വെളിച്ചത്തിൽ, ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന ബലൂണുകൾ റൂമിലാകെ നിറഞ്ഞുനിന്നു. നടുവിലെ ചെറിയ ടേബിളിൽ മനോഹരമായ ഒരു കേക്ക് വെച്ചിട്ടുണ്ടായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ ആ കേക്കിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് അവൾ വായിച്ചു:
"Happy 1st Anniversary My Love..."
അതെ, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് കൃത്യം ഒരു വർഷം തികയുകയാണ്! ഞങ്ങൾ ഇൻഡോർ പ്ലേ ഏരിയയിൽ കളിക്കാൻ
💬 Comments
View all comments