0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

കൊലപ്പെടുത്തി. എന്നാൽ ഇതിൽ സംശയം തോന്നിയ ഷെറിൻ, ഖാസിമിനെതിരെ രഹസ്യമായി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ ഖാസിമിന്റെ ഗുണ്ടകൾ, ഖാസിമിന്റെ തന്നെ ഉടമസ്ഥതയിലുള്ള വലിയൊരു കശുവണ്ടി തോട്ടത്തിൽ (Cashew Farm) വെച്ച് ഷെറിനെ കൊലപ്പെടുത്തി. പിന്നീട് അത് നിന്റെ ചതി കാരണം അവൾ ചെയ്ത ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

നിന്റെ ഫോണിലെ മെസ്സേജുകൾ അതിനായി അവർ വിദഗ്ദ്ധമായി ഉപയോഗിച്ചു."

ഇവിടെ മുൻപ്പ് ഉണ്ടായിരുന്ന SI യുടെ നല്ല സഹായം അയാൾക്കു ലഭിച്ചിട്ടുണ്ട് വിനോദ് സർ പറഞ്ഞു

എന്റെ കണ്ണുകൾ നിറഞ്ഞു.

എന്റെ തെറ്റുകൊണ്ടല്ല അവൾ മരിച്ചതെന്ന സത്യം എന്നെ വല്ലാതെ തളർത്തി.

"ഷെറിനും ഉപ്പയും പോയതിന് ശേഷം, ആ പാറമടയുടെ അവകാശിയായി ബാക്കിയുണ്ടായിരുന്ന ഉമ്മയെ കാർ അപകടമെന്ന വ്യാജേന അവൻ ഇല്ലാതാക്കി. ഇനി ആകെ ബാക്കിയുള്ള അവകാശി ഫാബിയ മാത്രമാണ്. നിങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞാൽ ആ കോടികളുടെ സ്വത്ത് പൂർണ്ണമായും അവന്റേതാകും," വിനോദ് സർ പറഞ്ഞു നിർത്തി.

വാടകക്കൊലയാളിക്ക് ഖാസിം പണം കൈമാറിയതിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ എല്ലാം വിനോദ് സാറിനെ ലഭിച്ചിരുന്നു .

ഇനി നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന് കരുതി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി,

കുറച്ചു ദിവസങ്ങൾക്കു ശേഷം ഉച്ചയോടെയാണ് എന്റെ മൊബൈൽ ഫോണിൽ ആ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ലിങ്ക് അബി അയച്ചത്

--ബ്രേക്കിംഗ് ന്യൂസ് --

"കോടികളുടെ സ്വത്തിന് വേണ്ടി സ്വന്തം അനുജനെയും കുടുംബത്തെയും കൊലപ്പെടുത്തിയ പ്രമുഖ വ്യവസായി അബ്ദുൾ ഖാസിം അറസ്റ്റിൽ."

വാർത്തയുടെ താഴെയായി, മൂന്ന് വ്യത്യസ്ത സമയങ്ങളിൽ നടന്ന കൊലപാതകങ്ങളുടെ വിവരങ്ങൾ ഉണ്ടായിരുന്നു.

ഷെറിനെ കശുവണ്ടി തോട്ടത്തിൽ വെച്ച്

💬 Comments

View all comments