Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
ഭാരങ്ങളെല്ലാം ഇറക്കിവെച്ചതിന്റെ വല്ലാത്തൊരു സമാധാനം ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നു.
"നമുക്ക് പുറത്തൊന്ന് നടന്നാലോ? ഈ മഞ്ഞിലൂടെ..." ഞാൻ ചോദിച്ചു.
അവൾ വളരെ സന്തോഷത്തോടെ തലകുലുക്കി. ജാക്കറ്റുകൾ ധരിച്ച് ഞങ്ങൾ കോട്ടേജിന് പുറത്തേക്കിറങ്ങി.
റിസോർട്ടിലെ ചെറിയ മഞ്ഞ വെളിച്ചങ്ങൾ കോടമഞ്ഞിലൂടെ കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
ചുറ്റും കനത്ത നിശ്ശബ്ദത.
ചെറിയൊരു കൽപ്പാതയിലൂടെ ഞങ്ങൾ നടന്നുതുടങ്ങി.
ഞാൻ പതുക്കെ അവളുടെ വലതുകൈ എന്റെ കൈകൾക്കുള്ളിലേക്ക് എടുത്തു. യാതൊരു മടിയും കൂടാതെ അവൾ ആ വിരലുകൾ എന്റെ വിരലുകളോട് കോർത്തുപിടിച്ച് എന്നോട് ചേർന്നുനടന്നു.
കാറ്റ് വീശിയപ്പോൾ മരച്ചില്ലകളിൽ നിന്നും മഞ്ഞുതുള്ളികൾ ഞങ്ങളുടെ ദേഹത്തേക്ക് പെയ്തിറങ്ങി.
അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ആ തണുപ്പിൽ ചിരിച്ചു.
അവളുടെ ആ ചിരി ശബ്ദം ആ രാത്രിയുടെ നിശ്ശബ്ദതയിൽ ഏറ്റവും മനോഹരമായ ഒരു സംഗീതം പോലെയാണ് എനിക്ക് തോന്നിയത്.
കുറച്ചു ദൂരം നടന്നപ്പോഴേക്കും തണുപ്പ് വല്ലാതെ കൂടിയിരുന്നു.
"... നല്ല തണുപ്പ്, നമുക്ക് അകത്തേക്ക് കയറാം," അവൾ വിറച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങൾ തിരികെ നടന്ന് റിസോർട്ടിന്റെ ഇൻഡോർ പ്ലേ ഏരിയയിലേക്ക് കയറി. അവിടെ ചെറിയൊരു ഫയർ പ്ലേസ് കത്തിച്ചുവെച്ചിട്ടുണ്ടായിരുന്നു. അതിനടുത്തായി ഒരു കാരംസ് ബോർഡും ഒരു ചെസ്സ് ബോർഡും ഇരിപ്പുണ്ടായിരുന്നു.
ഞാൻ ആ കാരംസ് ബോർഡിനടുത്തേക്ക് നടന്നു. "കളിക്കാൻ അറിയാമോ?" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ചെറുതായിട്ട്..." നാണത്തോടെ പറഞ്ഞുകൊണ്ട് അവൾ എനിക്ക് എതിർവശത്തുള്ള കസേരയിൽ പോയിരുന്നു.
കളി തുടങ്ങിയപ്പോഴാണ് അവൾ പറഞ്ഞ ആ 'ചെറുതായിട്ട്' എത്രത്തോളം വലുതാണെന്ന് എനിക്ക് മനസ്സിലായത്. വളരെ കൃത്യതയോടെ അവൾ ഓരോ കരുക്കളും
പോക്കറ്റിലാക്കിക്കൊണ്ടിരുന്നു. സ്ട്രൈക്കർ വിരലുകളിൽ വെച്ച് ഉന്നം പിടിക്കുമ്പോൾ അവളുടെ മുഖത്തെ
💬 Comments
View all comments