Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
അവളെത്തന്നെ നോക്കിക്കിടന്നു.
"ഉറങ്ങിയില്ലേ എന്റെ പെണ്ണ്?" ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പതുക്കെ ചോദിച്ചു.
"ഇല്ല... എനിക്ക് ഉറങ്ങാൻ തോന്നുന്നില്ല ഇക്ക . ഈ രാത്രി ഇങ്ങനെ അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുകയാ..." അവൾ എന്റെ മുഖത്തേക്ക് നോക്കി മന്ത്രിച്ചു.
അവളുടെ കണ്ണുകളിൽ വല്ലാത്തൊരു പ്രണയമുണ്ടായിരുന്നു
ഞാൻ എന്റെ വലതുകൈ കൊണ്ട് ആ കവിളിൽ പതുക്കെ തലോടി. അവൾ എന്റെ വിരലുകളോട് മുഖം കൂടുതൽ ചേർത്തുപിടിച്ചു.
"ഇക്ക എന്നെ ഇത്രയും സ്നേഹിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. എനിക്കിപ്പോ വല്ലാത്തൊരു കൊതിയാ..." അവൾ വളരെ നേർത്ത ശബ്ദത്തിൽ പറഞ്ഞു.
"എന്തിന്?" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
നാണത്തോടെ അവൾ എന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു.
ഞാൻ അവളെ ഒന്നുകൂടി മുറുകെ പുണർന്നു.
മൂന്നാറിലെ മനോഹരമായ യാത്രയും അവിടുത്തെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും കഴിഞ്ഞ് ഞങ്ങൾ തിരിച്ചു ഇറങ്ങി
കാറിന്റെ സ്പീക്കറിൽ നിന്നും പതിയെ ആ പഴയ പ്രശസ്തമായ മലയാളം ഗാനം ഒഴുകിവന്നു:
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
പൂച്ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
പൂച്ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
കുഞ്ഞു കിനാവുകൾ കൂടാനയുന്നൊരു
മഞ്ഞു നിലാവിൽ ചേക്കേറാം
കുറുവാൽ പരവകൾ നീന്തിനടക്കും
നഗര സരിത്തിൽ നീരാടാം...
പാട്ടിന്റെ വരികൾക്കൊപ്പം ഒഴുകിയെത്തിയ ആ തണുത്ത കാറ്റിൽ ഫാബിയ എന്റെ തോളിലേക്ക് പതുക്കെ തലവെച്ചു. കഴിഞ്ഞുപോയ ആ വർഷത്തെ സങ്കടങ്ങളും പ്രതിസന്ധികളും പൂർണ്ണമായും മറന്ന്, സ്നേഹത്തിന്റെ പുതിയൊരു ലോകത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് ഓടുക ആയിരുന്നു .
അഞ്ച് വർഷത്തെ ഇരുണ്ട നരകത്തിൽ നിന്നും, എല്ലാ പ്രയാസങ്ങളും തരണം ചെയ്ത്, സ്നേഹത്തിന്റെ പുതിയ വെളിച്ചവുമായി പാലക്കാട്ടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ആ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു. വീടിന്റെ പടിയിറങ്ങി അകത്തേക്ക് കയറുമ്പോൾ, ഞങ്ങളെ കാത്ത് തികച്ചും സമാധാനപരവും മനോഹരവുമായ ഒരു പുതിയ ജീവിതം അവിടെ ഒരുങ്ങിയിരുന്നു.
(അവസാനിച്ചു )
💬 Comments
View all comments