Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
അന്ന് പെണ്ണുകാണാൻ പോയപ്പോൾ കണ്ട അതേ നിഷ്കളങ്കയായ, നാണംകുണുങ്ങിയായ ഫാബിയയായി അവൾ വീണ്ടും മാറി!
അവളുടെ ആ പെട്ടെന്നുള്ള മാറ്റം കണ്ട് എനിക്ക് ശരിക്കും എന്റെ സമനില തെറ്റുന്നതുപോലെ തോന്നി.
പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്.
"മോനെ , എഴുന്നേറ്റില്ലേ? നേരം ഒരുപാടായി..."
പുറത്ത് ഉമ്മയുടെ ശബ്ദം.
എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് തന്നെ ഫാബിയ വളരെ സ്വാഭാവികമായി ഓടിച്ചെന്ന് വാതിൽ പകുതി തുറന്നു.
"എഴുന്നേറ്റു ഉമ്മാ..." വളരെ നാണത്തോടെയും സ്നേഹത്തോടെയും അവൾ ഉമ്മയോട് പറഞ്ഞു.
"മോൾക്ക് പുതിയ സ്ഥലമൊക്കെ ആയതുകൊണ്ട് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?
ഇതാ രണ്ടുപേർക്കുമുള്ള ചായ... വേഗം ഫ്രഷ് ആയിട്ട് താഴേക്ക് വാട്ടോ." ഉമ്മ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞതെന്ന് ആ ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലാകുമായിരുന്നു.
ഉമ്മ നൽകിയ ആ രണ്ട് ഗ്ലാസ് ചായയുമായി ഫാബിയ വാതിലടച്ചു, കുറ്റി ഒന്നുകൂടി ഭദ്രമായി ഇട്ടു.
വാതിലടഞ്ഞ ആ നിമിഷം അവളുടെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി മാഞ്ഞു, പകരം പഴയ ആ ക്രൂരത അവിടെ നിറഞ്ഞു. തലയിലെ തട്ടം പതുക്കെ പിന്നിലേക്ക് മാറ്റി അവൾ എന്റെ അടുത്തേക്ക് വന്നു.
ചായയുമായി എന്റെ മുന്നിൽ കുനിഞ്ഞിരുന്ന് എന്റെ ചെവിയിൽ അവൾ പതുക്കെ പറഞ്ഞു:
"ഇത് കുടിക്ക്. എന്നിട്ട് വേഗം ഫ്രഷ് ആയി എന്റെ സ്നേഹമുള്ള ഭർത്താവായിട്ട് വേണം പുറത്തേക്ക് വരാൻ. എന്റെ അഭിനയം എങ്ങനെ ഉണ്ടെന്ന് ഇപ്പോൾ നീ കണ്ടല്ലോ? ഇനി നീ പുറത്തുപോയി ഞാൻ ഷെറിന്റെ അനിയത്തിയാണെന്നോ, നിന്നെ ഉപദ്രവിക്കാൻ വന്നതാണെന്നോ പറഞ്ഞാൽ... ഇവിടെ ആര് വിശ്വസിക്കുമെടാ നിന്നെ?"
അവൾ ഒരു
💬 Comments
View all comments