Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
നാണത്തോടെ മുഖം കുനിച്ചു.
എന്റെ തൊണ്ടയിലൂടെ ഒരുരുള ഭക്ഷണം പോലും താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല.
എന്റെ മുന്നിലിരുന്ന് പൊട്ടിച്ചിരിക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും മുഖത്തേക്ക് ഞാൻ നോക്കി. അഞ്ച് വർഷത്തെ എന്റെ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് എന്നെ തിരികെ കിട്ടിയതിന്റെ സമാധാനം ആ മുഖങ്ങളിൽ ഉണ്ടായിരുന്നു. ആ സന്തോഷത്തിന് നടുവിലിരുന്ന്, 'ഇവൾ എന്നെ കൊല്ലാൻ വന്നവളാണ്' എന്ന് ഞാൻ വിളിച്ചുപറഞ്ഞാൽ... അവരത് എങ്ങനെ താങ്ങും? അവരത് വിശ്വസിക്കുമോ?
"ഇല്ല... എന്റെ മോന്റെ പഴയ അസുഖം വീണ്ടും തുടങ്ങി," എന്ന് പറഞ്ഞ് ഉമ്മ വീണ്ടും നെഞ്ചത്തടിച്ച് കരയുന്നത് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.
"കഴിക്ക് ഇക്കാ..." ഫാബിയയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി. അവൾ ഒരു കഷണം ഇറച്ചി എന്റെ പ്ലേറ്റിലേക്ക് വെച്ചുതന്നു.
ചുറ്റും സന്തോഷം നിറഞ്ഞുനിൽക്കുന്ന ആ ഡൈനിങ് ടേബിൾ എനിക്കൊരു കഴുമരമായി മാറുകയായിരുന്നു. സ്വന്തം കുടുംബത്തിന് നടുവിലിരുന്ന്,
ചിരിച്ചുകൊണ്ട് എനിക്ക് എന്റെ സ്വന്തം കുരുതിക്ക് കൂട്ടുനിൽക്കേണ്ടി വന്നിരിക്കുന്നു.
രക്ഷപ്പെടാൻ പഴുതുകളില്ലാത്ത ഒരു നരകത്തിലേക്ക് ഞാൻ വീണുപോയിരിക്കുന്നുവെന്ന സത്യം ആ പ്രഭാതഭക്ഷണത്തിനിടയിൽ ഞാൻ പൂർണ്ണമായും തിരിച്ചറിയുകയായിരുന്നു
കഴിഞ്ഞ രാത്രിയിലെ ആ വലിയ വെളിപ്പെടുത്തലിന് ശേഷം മാസങ്ങൾ വളരെ വേഗം കടന്നുപോയി.
എന്റെയും ഫാബിയയുടെയും ജീവിതം തികച്ചും വിചിത്രമായ ഒരു നാടകമായി മാറിയിരുന്നു. പകലുകളിൽ ഒരു മുഖം, രാത്രികളിൽ മറ്റൊരു മുഖം!
താഴെ ഹാളിൽ ഉപ്പയും ഉമ്മയും ഇക്കയും ഷമീമ ഇത്തയും ഒക്കെ ഉള്ളപ്പോൾ ഞങ്ങൾ ലോകത്തെ ഏറ്റവും സന്തോഷമുള്ള ഭാര്യാഭർത്താക്കന്മാരായിരുന്നു. ഭക്ഷണമേശയിൽ അവൾ എനിക്ക് സ്നേഹത്തോടെ വിളമ്പിത്തരും.
എന്റെ കണ്ണുകളിലേക്ക് നോക്കി വളരെ മനോഹരമായി പുഞ്ചിരിക്കും.
"ഇവൾ വന്നതിന് ശേഷം നമ്മുടെ മോന്റെ മുഖത്തെ ആ പഴയ ചിരി തിരികെ വന്നില്ലേ..." എന്ന് ഉമ്മ സന്തോഷത്തോടെ പറയുമ്പോൾ അവൾ നാണത്തോടെ തലകുനിക്കും. ചിലപ്പോൾ എന്റെ തോളിലേക്ക് ചാരിയിരിക്കും.
ഇതെല്ലാം കാണുമ്പോൾ എന്റെ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുകളിലെ ആശ്വാസവും സന്തോഷവും എനിക്ക് കാണാമായിരുന്നു.
സ്വന്തം മകന് അഞ്ച് വർഷത്തെ നരകത്തിൽ നിന്നും പൂർണ്ണമായൊരു മോചനം കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു അവർ.
എന്നാൽ, രാത്രി റൂമിലെത്തി ആ വാതിലിന്റെ കുറ്റി വീഴുന്ന നിമിഷം...
ആ സ്നേഹത്തിന്റെ മുഖംമൂടി ഞങ്ങൾ രണ്ടുപേരും അഴിച്ചുവെക്കും.
പിന്നെ ആ മുറിയിൽ കനത്ത നിശ്ശബ്ദതയാണ്. തികഞ്ഞ ശത്രുക്കളെപ്പോലെ, പരസ്പരം മിണ്ടാതെ, പരസ്പരം മുഖത്തുപോലും നോക്കാതെ ഞങ്ങൾ ആ നാല് ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി.
അവൾക്ക് എന്നോട് കടുത്ത വെറുപ്പായിരുന്നു. അവൾ എന്നെ ഉപദ്രവിക്കാനോ എന്റെ സമനില തെറ്റിക്കാനോ
💬 Comments
View all comments