0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

എല്ലാ സന്തോഷവും തരട്ടെ..."

ആ വാക്ക് കേട്ട് ഞങ്ങൾ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി.

പെട്ടെന്ന് ഫാബിയ നോട്ടം പിൻവലിച്ചു.

അവർ പോയതിന് ശേഷം കടയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു. ഞാൻ തറയിൽ വീണ വെള്ളത്തുള്ളികൾ തുടച്ചുമാറ്റാൻ തുടങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ നിന്നും ആ തുണി വാങ്ങി അവൾ തന്നെ അത് വൃത്തിയാക്കി.

പുറത്ത് മഴ പൂർണ്ണമായും തോർന്നിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരക്ഷരം പോലും മിണ്ടാതെ കടയടച്ച് വണ്ടിയിൽ കയറി.

അന്ന് രാത്രി റൂമിലെത്തി വാതിലടച്ചപ്പോൾ, തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ ഒരു നിമിഷം നിന്നു. എന്നിട്ട് തിരിഞ്ഞുനോക്കാതെ തന്നെ വളരെ പതുക്കെ പറഞ്ഞു:

"താഴെ തറയിൽ കിടക്കണ്ട... തണുപ്പുണ്ടാകും."

എന്നിട്ട് അവൾ പോയി കട്ടിലിന്റെ ഒരറ്റത്തായി കിടന്നു. ഞാൻ അവിശ്വസനീയതയോടെ ആ വാതിലിനടുത്ത് തന്നെ കുറച്ചുനേരം നിന്നുപോയി. മാസങ്ങൾക്ക് ശേഷം ആ വലിയ മഞ്ഞുമല പതിയെ ഉരുകിത്തുടങ്ങുകയായിരുന്നു...

കട്ടിലിന്റെ ഒരറ്റത്ത് ചുമരിന് അഭിമുഖമായി തിരിഞ്ഞുകിടക്കുന്ന ഷാനെ നോക്കി ഫാബിയ അങ്ങനെ കിടന്നു. പുറത്ത് മഴയുടെ നേരിയ ശബ്ദം ഇപ്പോഴും കേൾക്കാമായിരുന്നു. പക്ഷെ അവളുടെ ഉള്ളിൽ വലിയൊരു കൊടുങ്കാറ്റ് അടിക്കുകയായിരുന്നു.

(ഫാബിയയുടെ ചിന്തകൾ )

"എനിക്ക് എന്താണ് സംഭവിക്കുന്നത്? എന്തിനാണ് ഞാൻ അയാളോട് കട്ടിലിൽ കിടക്കാൻ പറഞ്ഞത്?" അവൾ മനസ്സിൽ അവളോട് തന്നെ ചോദിച്ചു.

അവൾ പതുക്കെ എഴുന്നേറ്റിരുന്ന് ഷാന്റെ ഉറങ്ങുന്ന രൂപത്തിലേക്ക് നോക്കി.

"എന്റെ ഇത്തയെ ഇല്ലാതാക്കിയവനാണ് അയാൾ. അവളോട് ചെയ്ത ചതിക്ക് പകരം ചോദിക്കാനല്ലേ ഞാൻ ഈ വീട്ടിലേക്ക് വന്നത്?

എല്ലാവർക്കും മുന്നിൽ സ്നേഹം നടിച്ച്, ഈ മുറിക്കുള്ളിൽ വെച്ച് അയാളെ പതുക്കെപ്പതുക്കെ സമനില തെറ്റിച്ച് വീണ്ടും ആ ഭ്രാന്താശുപത്രിയിലെ ഇരുട്ടറയിലേക്ക് അയക്കാൻ തീരുമാനിച്ചവളല്ലേ ഞാൻ?

എന്നിട്ടിപ്പോൾ എന്റെയുള്ളിലെ ആ പകയ്ക്ക് എന്താണ് സംഭവിച്ചത്?"

ഇന്ന് കടയിൽ വെച്ച് നടന്ന കാര്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. തണുത്തുവിറച്ച ആ കുഞ്ഞിനെ കണ്ടപ്പോൾ ഷാന്റെ മുഖത്തുണ്ടായ ആ വെപ്രാളം...

ഉടുപ്പുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ ആ അപരിചിതയായ സ്ത്രീക്ക് നൽകിയപ്പോൾ അയാളുടെ കണ്ണുകളിലുണ്ടായിരുന്ന ആ വലിയ സ്നേഹം.

അതൊരിക്കലും ഒരു അഭിനയമായിരുന്നില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.

"ഇത്ത ഡയറിയിൽ എഴുതിവെച്ചത് സത്യമായിരുന്നു... ഉള്ളിൽ ഒരുപാട് സ്നേഹമുള്ള, ആർദ്രതയുള്ള ഒരാളാണ് ഷാൻ. പക്ഷെ ആ സ്നേഹം എന്റെ ഇവർക്ക് ഇടയിൽ ഇതിനു മാത്രം എന്താണ് സംഭവിച്ചത്

"കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ അയാളെ മാനസികമായി എത്രത്തോളം തളർത്താൻ ശ്രമിച്ചു. കുറ്റപ്പെടുത്തുന്ന നോട്ടങ്ങൾ

💬 Comments

View all comments