Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]
കൊണ്ടും, മൗനം കൊണ്ടും ഞാൻ അയാളെ ശ്വാസംമുട്ടിച്ചു. പക്ഷെ ഒരിക്കൽ പോലും അയാൾ എന്നോട് ദേഷ്യപ്പെട്ടില്ല. എന്നെ തടഞ്ഞില്ല. എന്റെ വെറുപ്പ് അയാൾ അർഹിക്കുന്നതാണെന്ന മട്ടിൽ, എല്ലാം സ്വന്തം തെറ്റിനുള്ള ശിക്ഷയാണെന്ന് കരുതി അയാൾ ഏറ്റുവാങ്ങുകയാണ്. ആ കണ്ണുകളിലെ വലിയ കുറ്റബോധം... ഓരോ നിമിഷവും അയാൾ ഉള്ളുരുകി തീരുന്നത് ഞാൻ നേരിട്ട് കാണുകയല്ലേ..."
ഫാബിയ തന്റെ നെഞ്ചിൽ കൈവെച്ചു. അവിടെ വല്ലാത്തൊരു വിങ്ങൽ അവൾക്കനുഭവപ്പെട്ടു.
"ഇത്ത ... ഞാൻ എന്താണ് ചെയ്യേണ്ടത്? സ്വന്തം തെറ്റുകളെയോർത്ത് ജീവച്ഛവമായി മാറിക്കഴിഞ്ഞ ഈ മനുഷ്യനെ ഞാൻ ഇനിയും എന്തിനാണ് ഉപദ്രവിക്കുന്നത്? ഇയാളെ വീണ്ടും ഭ്രാന്തനാക്കിയാൽ നിനക്ക് സമാധാനം കിട്ടുമോ? അതോ, ഇയാളുടെ ഈ കണ്ണീരും പശ്ചാത്താപവും കണ്ട് നീ ഇയാൾക്ക് മാപ്പ് കൊടുത്തിട്ടുണ്ടാകുമോ?"
ഷാൻ ഉറക്കത്തിൽ പതുക്കെ ഒന്ന് അനങ്ങി. അവൾ പെട്ടെന്ന് നോട്ടം മാറ്റി.
"പാടില്ല... എനിക്ക് അയാളോട് സഹതാപം തോന്നാൻ പാടില്ല. എന്റെ ഇത്തയ്ക്ക് ജീവിക്കാൻ കൊതിയുണ്ടായിരുന്നു. അവൾക്ക് വേണ്ടിയാണ് ഞാൻ... പക്ഷെ..."
അവൾ വീണ്ടും ഷാനെ നോക്കി. ഉപ്പയും ഉമ്മയും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഈ വലിയ കുടുംബത്തിൽ സ്വന്തം സങ്കടങ്ങൾ ആരോടും പറയാൻ കഴിയാതെ, എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരു ഏകാന്തപഥികനെയാണ് അവളപ്പോൾ കണ്ടത്.
"എന്റെ ഉള്ളിലെ പകയുടെ തീ അണയുകയാണോ പടച്ചോനെ? ഈ മനുഷ്യനെ എനിക്ക് ഇനിയും വെറുക്കാൻ കഴിയുന്നില്ലല്ലോ... ഞാൻ തോൽക്കുകയാണോ അതോ ശരിയായ വഴി തിരിച്ചറിയുകയാണോ?"
ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾക്കിടയിൽ, ഷാനോടുള്ള അടങ്ങാത്ത പകയിൽ നിന്നും, അറിയാതെയുള്ള ഏതോ ഒരു സ്നേഹത്തിലേക്ക് ഫാബിയയുടെ മനസ്സ് പതുക്കെ വഴിമാറുകയായിരുന്നു...
കടയിൽ വെച്ചുണ്ടായ ആ സംഭവത്തിന് ശേഷം ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ വലിയ മഞ്ഞുമല പതിയെ ഉരുകിത്തുടങ്ങിയിരുന്നു. എങ്കിലും പരസ്പരം മനസ്സ് തുറക്കാൻ ഞങ്ങൾ രണ്ടുപേരും മടിച്ചു നിന്നു. അങ്ങനെയിരിക്കെയാണ് ആ അപ്രതീക്ഷിതമായ ഫോൺ കോൾ വരുന്നത്.
അതൊരു വെള്ളിയാഴ്ച പുലർച്ചെയായിരുന്നു. ഫോൺ എടുത്ത ഫാബിയയുടെ കയ്യിൽ നിന്നും മൊബൈൽ താഴേക്ക് വീണു. അവൾ തറയിലേക്ക് കുഴഞ്ഞുവീണ് അലമുറയിട്ട് കരയാൻ തുടങ്ങി.
"എന്താ... എന്ത് പറ്റി ഫാബിയാ?" ഞാൻ വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
"എന്റെ വലിയുപ്പ... വലിയുപ്പ പോയി ... എനിക്കിനി ഈ ലോകത്ത് ആരും ഇല്ലാതായി..." അവൾ നെഞ്ചത്തടിച്ച് കരഞ്ഞു.
ആ വാർത്ത എന്നെയും വല്ലാതെ ഞെട്ടിച്ചു. സ്വന്തം ഉപ്പയെയും ഉമ്മയെയും നഷ്ടപ്പെട്ട അവൾക്ക് ഈ ലോകത്തുണ്ടായിരുന്ന ഏക ആശ്രയമായിരുന്നു വലിയുപ്പ. ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ അവളെ
💬 Comments
View all comments