Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
നേടിയിട്ടും മിച്ചം പിടിച്ചിട്ടും അത്കൊണ്ടൊരു കാര്യവുമില്ല ""'
എനിക്ക് ദേവിയെ നോക്കാൻ പറ്റിയില്ല . അവരുടെ കണ്ണുകളിലെ തീയുടെ ചൂട് ഞാൻ എന്റെ ചങ്കിൽ അനുഭവപ്പെട്ടു .
"' ഇവിടെ നോക്ക് വിഷ്ണു "'' അവരെന്റെ കയ്യിൽ മുറുകെ പിടിച്ചു . അവരുടെ വാക്കുകളിലെ അഗ്നിയുടെ ചൂട് എന്റെ കയ്യിലേക്കും വ്യാപിച്ചു .
"' ആരുടെയോ കാരുണ്യത്താൽ പത്രണ്ടാം തരം വരെ പഠിച്ച നീ , ഒരു പ്രത്യുപകാരമെന്ന നിലയിലെങ്കിലും അവരിലാരെയേലും വിവാഹം കഴിച്ചിരുന്നേൽ .. നിങ്ങൾക്കൊരു കുട്ടിയുണ്ടായി അവനെ പോറ്റി വളർത്തിയിരുന്നേൽ നീയൊരാണായേനെ .നിന്റെ ജന്മം കൊണ്ടൊരു ഗുണമുണ്ടായേനെ ഈ ലോകത്ത് . "''
"' എന്നെ ... എന്നെയും ആർക്കേലും ഇഷ്ടപ്പെടേണ്ടേ ?'''' എന്റെ വാക്കുകൾക്ക് ശക്തിയില്ലായിരുന്നു . പതറിയ ശബ്ദം എന്റേത് തന്നെയാണോ എന്ന് ഞാൻ സംശയിച്ചു . അവരിൽ നിന്നോടിയൊളിക്കാൻ ഞാൻ വെമ്പൽ കൊണ്ടു "
""" ആർക്കെങ്കിലും നിന്നെ ഇഷ്ടപ്പെടേണ്ടേ എന്ന് അല്ലെ? . നിനക്കല്ല , നിന്നെ ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം കഴിക്കണം . ഏതൊരു പെണ്ണിനും ഒരഴകുണ്ടാവും .അത് നീ നിന്റെ കണ്ണുകൾ കൊണ്ട് നോക്കിയാൽ കാണില്ല . നിന്റെ മനസ്സ്കൊണ്ട് നോക്കിയാൽ കാണും , പ്രത്യേകിച്ച് നീ പറഞ്ഞില്ലേ നീ നോക്കുന്നത് നിന്റെ കണ്ണ് കൊണ്ടല്ല മനസ്സ് കൊണ്ടാണെന്ന് . ആ നീ ശരിക്കും നോക്കിയാൽ ഈ ട്രെയിനിലുള്ള ഏതൊരു പെൺകുട്ടിയിലും ആ അഴക് കാണും . നീ ഇന്ന് മുതൽ ശ്രമിക്ക് ഏതെങ്കിലും പെൺകുട്ടിയിൽ ആ ഒരു അഴക് കണ്ടെത്താൻ . ആ ഒരു
💬 Comments
View all comments