Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
അവസാനം പറയുമ്പോൾ ഞാൻ അല്പം ഞെളിഞ്ഞിരുന്നു .
"' ഗുഡ് . നല്ല കാര്യം """
"' വിഷ്ണു അനാഥാലയത്തിലാണ് വളർന്നതെന്നു പറഞ്ഞു . ഒരു തുക അനാഥാലയത്തിനു കൊടുക്കുന്നുമുണ്ട് . അവിടെ എത്ര പേരുണ്ടെന്ന് അറിയാമോ ? ആ അനാഥാലയത്തിൽ ?''''
അൽപമൊന്നു പതറി ഞാൻ . അച്ഛനെ ആഴ്ചയിൽ ഒന്നു വിളിക്കാറുണ്ടെങ്കിലും ഒത്തിരി നാളായി അവിടെ പോയിട്ട് . അടുത്ത ദിവസം തന്നെ അവിടെയൊന്നും പോകണമെന്ന് ഞാൻ തീരുമാനിച്ചു
"' വിഷ്ണു പ്രീഡിഗ്രി കഴിഞ്ഞാണ് അവിട നിന്നിറങ്ങിയത് . അല്ലെ ?''
""'അതെ ?'''
"'അതായത് .. സ്വന്തം കാലിൽ നിൽക്കുന്ന പ്രായത്തിൽ അവിടെ നിന്നിറങ്ങേണ്ടി വരും .അല്ലെങ്കിൽ അതിൽ കൂടുതൽ പഠിപ്പിക്കാൻ അവരെ കൊണ്ട് ആവതില്ല എന്ന് അല്ലെ ?'''
"' വിഷ്ണു ഒരു ആൺകുട്ടി ആയതുകൊണ്ട് പല തൊഴിലുമെടുത്ത് ഇവിടം വരെയായി . മറിച്ച് അതൊരു പെൺകുട്ടി ആയിരുന്നേൽ അവൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയാമോ ? അല്ലെങ്കിൽ വിഷ്ണു അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?'''
ദേവി ചോദിച്ചപ്പോൾ ഞാനൊന്ന് പരുങ്ങി .ഇവരിതെന്താണ് പറഞ്ഞു വരുന്നത് . ക്ഷോഭിച്ചല്ല സംസാരം .എന്നിരുന്നാലും ശബ്ദത്തിൽ അല്പം കാഠിന്യം
"'' ഇല്ല "'
"' വിഷ്ണുവിന് എന്റെ ചിന്തയിൽ ഒരു പെണ്ണിനെ പോറ്റാൻ പറ്റും . അനാഥാലയത്തിൽ ആരുടെയോ കാരുണ്യം കൊണ്ട് വളർന്ന വിഷ്ണു , അവിടെ അല്ലെങ്കിൽ അതേ സാഹചര്യത്തിൽ വളർന്ന ഒരു പെണ്ണിനെ കണ്ടുമുട്ടി അവൾക്കൊരു ജീവിതം കൊടുക്കുവാൻ താങ്കൾക്ക് പറ്റിയില്ലെങ്കിൽ താങ്കളുടെ ജീവിതത്തിനു യാതൊരു അർത്ഥവുമില്ല . താങ്കളുടെ ജീവിതത്തിൽ എന്ത്
💬 Comments
View all comments