Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
ഞാനൊരു എഴുത്തുകാരനാണ് എന്ന് പറഞ്ഞു സ്വയം പൊങ്ങുകയല്ലാതെ നിവൃത്തിയില്ല .എഴുത്തിനോടും വായനയോടും താല്പര്യമുളളവർ വായിക്കും .അല്ലാത്തവരോട് എംടിയും അരുന്ധതി റോയിയും ആരാണെന്നു ചോദിച്ചാൽ പോലും അറിയില്ല . ആ സമയത്താണ് കുറച്ചു വാരികകളിലും ബ്ലോഗിലും മാത്രം എഴുതിയിട്ടുള്ള ഞാൻ ....ഞാനൊരു എഴുത്തുകാരനാണ് . എന്റെ കഥ വാരികയിലൊക്കെ വന്നിട്ടുണ്ടെന്ന് പറയുന്നത് .
ആ പെൺകുട്ടി ചിരിച്ചുകൊണ്ട് എഴുന്നേറ്റ് വന്നപ്പോൾ ഞാനൊന്നമ്പരന്നു . അവൾ എന്റെ മുന്നിൽ വന്നു നിന്ന് ദേവിയോട് ആംഗ്യഭാഷയിൽ സംസാരിക്കാൻ തുടങ്ങി .ദേവി തിരിച്ചും അതെ ആംഗ്യ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പിന്നെയും അമ്പരന്നു . ഞാനവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്നു .. അടുത്ത ചെറിയ സ്റ്റോപ്പിൽ ആ പെൺകുട്ടി അവളുടെ കൂട്ടുകാരികളോടൊപ്പം ഇറങ്ങാൻ തുടങ്ങിയപ്പോൾ ദേവി എന്നോട് പറഞ്ഞു
"' എന്റെയൊരു മകനും സംസാരിക്കില്ല . അവനോടു സംസാരിക്കാൻ ഞാൻ പഠിച്ചതാണ് അവരുടെ ഭാഷ ""'
ദൈവമേ !!! ദേവി എന്നെ വീണ്ടും വിസ്മയിപ്പിക്കുകയാണല്ലോ ....
"' നമ്മൾ പറഞ്ഞു നിർത്തിയതെവിടെയാണ് വിഷ്ണു ...ങാ ... ആ പെൺകുട്ടി ... അവൾ അവളുടെ കുറവുകളിൽ ദുഖിക്കുന്നില്ല . നമ്മൾ കാണുമ്പോൾ അവർ ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു . . അവൾക്ക് സംസാരിക്കാൻ പറ്റില്ലാത്തത് കൊണ്ട് ടെക്സറ് മെസ്സേജുകൾ കൊണ്ടാണ് അവൾ ആശയവിനിമയം ചെയ്യുന്നത് . അവളുടെ വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങൾ മുതൽ അവളും അമ്മയും സഹോദരങ്ങളും സംസാരിക്കുന്നതൊക്കെ കൂടുതലുമാ ഫോണിലൂടെ ടെക്സറ് മെസ്സേജുകൾ വഴിയാണ് . അടുത്ത മാസം അവളുടെ വിവാഹമാണ് . അവൾക്കൊരു കുടുംബം ആകുമ്പോൾ എനിക്കുമതിൽ വളരെ സന്തോഷമുണ്ട് . അവൾ അവളുടെ ജന്മം കൊണ്ട് അവളുടെ ഹസിന് , പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് , മാതാപിതാക്കൾക്ക് വേണ്ടി ജീവിക്കുമ്പോളാണ് അവളുടെ ജീവിതം പൂർണ്ണമാകുന്നത് ."''
"' കഴിക്കാതെയും ജീവിതം അർത്ഥപൂർണ്ണമാകുന്നില്ലേ? എത്രയോപേർ വിവാഹം കഴിക്കുന്നില്ല "''
"'' ഒരു ആർഗ്യുമെന്റിനായി അങ്ങനെ പറയാം വിഷ്ണു . പക്ഷെ സ്വന്തം കാലിൽ നില്ക്കാൻ പറ്റാതെ മറ്റുള്ളവരുടെ ആശ്രയത്താൽ ജീവിക്കുന്നവർ വരെ വിവാഹത്തെ കഴിക്കുകയും സന്തതി പരമ്പരകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നല്ല
💬 Comments
View all comments