0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 925

പെണ്കുട്ടികൾ എന്റെ മനാസ്സിലൂടെ ഓരോന്നായി കടന്നു പോയി. ഓരോന്നും കടന്നുപോയി അവസാനിക്കുന്നത് ദേവിയിലാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ ഞാൻ വല്ലാതായി. ഉറക്കം വരാതെ ഞാൻ ലാപ്പ് എടുത്തു. അന്നന്നത്തെ സംഭവവികാസങ്ങൾ ഓരോന്നായി കിടക്കുന്നതിനു മുമ്പെഴുതി വെക്കുന്നത് പതിവാണ്. ഇന്നതിന് സാധിച്ചിരുന്നില്ല. വാക്കുകൾ ഒന്നും വരുന്നില്ലാത്ത അവസ്ഥ. ഏതൊരവസ്ഥയിലും ലാപ്പിനു മുൻപിലിരുന്നാൽ അനായാസേന എഴുതാൻ പറ്റുമെന്ന് ഞാൻ അഹങ്കരിച്ചിരുന്നു. വാക്കുകൾ ഓരോന്നും അനുസ്യൂതം ഒഴുകുന്ന വിഷ്ണുരാജ ഒരു യാത്ര കൊണ്ടില്ലാതായത് പോലെ.

നെറ്റ് ഓൺ ചെയ്തു മെസേജുകളും മെയിലുകളും ചെക്ക് ചെയ്തു. വെറുതെ ദേവിയുടെ മെസ്സേജ് വല്ലതും ഉണ്ടോയെന്ന് നോക്കി. അവളുടെ മുൻപിൽ നിന്ന് തന്റെ ആണത്വത്തിനേറ്റ ക്ഷതം മൂലം ഓടി രക്ഷപ്പെടുമ്പോൾ അവളുടെ നമ്പർ വാങ്ങാതിരുന്നത് മണ്ടത്തരം ആയെന്ന് തോന്നി. അതെങ്ങാനാണ്‌ അവൾ ഒരു ദേവിയെ പോലെ... അല്ല രാക്ഷസിയെ പോലെ എന്റെ മനസ്സിലും ചിന്തകളിലും വന്നു നിറഞ്ഞു നിൽക്കുമെന്നാര് കണ്ടു . ചിന്തകളാൽ കലുഷിതമായ , ഉറക്കം വരാതെ വീർത്തുകെട്ടിയ മുഖവുമായി ഞാൻ എഴുന്നേറ്റു . സമയം പുലർച്ചെ നാലേകാൽ . ബാഗ് തുറന്ന് പേസ്റ്റും ബ്രഷും സോപ്പുമെടുത്തൊന്നു ബാത്‌റൂമിൽ കയറി , കുളിച്ചു ഫ്രഷായി ഇറങ്ങി . ലോഡ്ജിനു പുറത്തെത്തി റെയിൽവെസ്റ്റേഷനിൽ എത്തി . ഒരു കട്ടൻ അടിച്ചിട്ടും പുകയുന്ന മനസ്സിന് ഒരു ശാന്തതയും കിട്ടുന്നില്ല .

എല്ലാത്തിനും കാരണം അവളാണ് ... എന്റെ ദേവി ...എന്റെയോ .... അല്ല ആരുടെയോ ദേവി .. എന്നാലുമവളുടെ വിടർന്ന കണ്ണുകളും നുണക്കുഴി വിരിയിക്കുന്ന ചിരിയും കൂരമ്പു പോലെ തറഞ്ഞു കയറുന്ന വാക്കുകളും ഒന്നും മനസ്സിൽ നിന്നും പോകുന്നില്ല

💬 Comments

View all comments