Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
കൂടൂന്ന് .അന്ന് ഞാൻ അവർക്ക് കൊടുത്തു . ശെരിക്കും അച്ചട്ടാ സാറെ . അവർക്ക് ആദ്യം കൊടുക്കുന്ന അന്നൊക്കെ എന്റെ ചായ പെട്ടന്ന് തീരും "''
മനസ്സിലേറ്റ ആഘാതമായിരുന്നു എനിക്കത് ദേവി ...എന്റെ ദേവി ഒരു വേശ്യയാണെന്ന് ഒരാൾ പറഞ്ഞറിയുന്നതിലുപരി ഇയാൾക്ക് വേണ്ടി അൻപത് രൂപ നീട്ടുന്ന ദേവിയുടെ മുഖമാണ് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്
""' എന്ത് പോക്രിത്തരമാടോ താനീ പറയുന്നത് . അവരാരാണെന്ന് തനിക്കറിയാമോ ? തന്റെ ബുദ്ധിമുട്ട് മനസ്സിലേക്ക് അവർ തരുന്ന പൈസയുടെ ബാക്കി പോലും വാങ്ങാറില്ല ""'
"' അറിയാം സാറേ ... ഒരിക്കൽ അവരെന്നോട് ചോദിച്ചു .എന്താ അവർക്ക് ആദ്യം കൊടുക്കുന്നെ എന്ന് . വേറെ ആൾക്കാർ ചായ ചോദിച്ചിട്ടും കൊടുക്കാതെ അവർക്ക് ആദ്യം കൊടുക്കുന്നതവർ കണ്ടിരുന്നു . എന്റെ സാറെ, ഞാൻ ഒള്ളത് അറിയാതെ പറഞ്ഞു പോയി . അവരടെ മൊഖത്ത് നോക്കിയാൽ കള്ളം പറയാനും പറ്റില്ല . അത് കേട്ട് , അവരൊന്ന് ചിരിച്ചു .അന്ന് മുതലാ സാറെ അവരെന്നോട് ബാക്കി പൈസ വാങ്ങാതിരിക്കാൻ തുടങ്ങിയത് """
"'പക്ഷെ ഞാനിപ്പോ അവർക്ക് അതുകൊണ്ടല്ല കേട്ടോ ആദ്യം കൊടുക്കുന്നെ . ഐശ്വര്യദേവതയില്ലേ ... ലക്ഷ്മി ദേവി . മനസ്സിൽ ധ്യാനിച്ച് , തിരിയും കത്തിച്ചല്ലേ ഓരോ ദിവസവും വ്യാപാരം തുടങ്ങുന്നേ . തിരി തെളിയിക്കുന്നില്ല എന്നേയുള്ളു .മനസ്സിൽ തൊഴുതു വാങ്ങിയിട്ടാണ് ഞാൻ അവർക്ക് ചായ കൊടുത്തു തുടങ്ങുന്നത് "''
"' ചായ ..ചായ ..ചായ "'' അയാൾ വിളിച്ചു പറഞ്ഞുകൊണ്ട് നടന്നു നീങ്ങുമ്പോൾ എന്റെ മനസ്സിൽ ദേവിയുടെ വിഗ്രഹത്തിനേറ്റ
💬 Comments
View all comments