Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0
നീ അവളെ ഇഷ്ടപ്പെട്ടിരുന്നു ..ബഹുമാനിച്ചിരുന്നു .'''
" അനുപമ എന്നല്ലെ പേര് ?''' എന്റെ ശബ്ദം എന്റെ തന്നെ ആണോയെന്ന് ഞാൻ സംശയിച്ചു .
"' അതെ ..അത് ഒഫീഷ്യൽ നെയിം . ഞാനിവളെ പറ്റിയൊരു കഥ എഴുതിയിട്ടുണ്ട് അതിൽ പേരാണ് ദേവി ...,ദേവയാനി . അത് മാത്രമല്ല എന്റെ ജീവിതത്തിലും ഇവൾ ദേവിയാണ് ""'
കാലുകൾ പറിച്ചെടുത്തു എങ്ങനെയോ മുറിയിൽ നിന്നും ബാഗുമെടുത്തു ഇരുളിലേക്ക് ഇറങ്ങി നടക്കുമ്പോൾ കുട്ടികൾ എണീക്കാതെ പതിഞ്ഞ ശബ്ദത്തിൽ വിഷ്ണൂ പോകരുത് എന്ന് പറയുന്നുണ്ടായിരുന്നു പുറകിൽ
ആഴ്ചകൾ മാസങ്ങൾ കടന്നു പോയി . ഒറ്റപ്പാലവും പാലക്കാടും ഞാൻ പിന്നീട് പോയില്ല ..പോകാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം . കോയമ്പത്തൂർ നിന്നും ഒരു ദിവസം കാറിൽ എറണാകുളത്തേക്ക് വരുന്ന വഴി വക്കീലിനെ യാധൃശ്ചികമായി കണ്ടു മുട്ടി .. അയാൾ കാർ കുറുകെയിട്ട് എന്നെ തടഞ്ഞു നിർത്തി
""' എടോ ... നമ്മുടെ ശങ്കർ ദാസ് മരിച്ചു . ഇന്ന് പുലർച്ചെ .. നാലു മണിക്ക് ആണ് ചടങ്ങുകൾ തുടങ്ങുന്നത് "'
"' വണ്ടീൽ കയറ് "" പിടയുന്നമനസ്സോടെ ഞാൻ വക്കീലിനെയും കൊണ്ട് ഒറ്റപ്പാലത്തേക്ക് കുതിച്ചു അടക്കം ചെയ്യുന്നതിന് മുൻപേ ആ കാലിൽ തൊട്ട് ഒന്ന് കരയണം
"' വലിയ കഷ്ടമാണ് ആ പിള്ളേരുടെ കാര്യം . പുള്ളിക്ക് വയ്യെങ്കിലും ബുക്സിന്റെ ഒക്കെ വകയായി പൈസ കിട്ടുന്നുണ്ടായിരുന്നു .പിന്നെ ആ വീൽചെയറിൽ ഇരുന്ന് ഉള്ള കൃഷിനോട്ടവും ഒക്കെ . അഞ്ചുമിനുട്ട അടങ്ങിയിരിക്കിലായിരുന്നു അയാൾ . അനുപമയെ അയാൾക്ക് ജീവനായിരുന്നു . അവൾക്കും അതെ
💬 Comments
View all comments