0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.5K

“ഇത്രേം നാളും എന്റെ അളിയനോ പെങ്ങൾക്കോ കൊടുക്കാതെ നീയത് കയ്യിൽ വെച്ചിട്ട്, തന്ന മുതൽ മാത്രമാണോ നായെ ?”

“നിനക്കെത്ര വേണം ? രാജൂ ! ഞാൻ തരാം, നീയെന്നെ ഒന്നും ചെയ്യല്ലേ!”

“അങ്ങനെ വഴിക്ക് വാ ! 5 വേണം ! ഇപ്പൊ ഈ നിമിഷം.”

“ഞാൻ ഇപ്പൊ ചെക്ക് തരാം രാജൂ.”

“ഇത് വെറുതെയാണ് എന്ന് നീ വിചാരിക്കണ്ട, ഇപ്പോഴും എന്റെ കൈയിൽ തന്നെയുണ്ട്, നീയെല്ലാം കാണിച്ച പേക്കൂത്തിന്റെ ഫോട്ടോസ്, നിന്റെ ബീവിക്കും ഓൾടെ ഉമ്മാക്കും ഞാനൊന്നു കാണിച്ചാൽ തീരാവുന്നതേയുള്ളു, നിന്റെയീ പുതുപ്പണക്കാരന്റെ ലൈഫ്‌സ്റ്റൈൽ !”

സജീർ, ചെക്ക് എഴുതികൊടുത്തപ്പോൾ, അതും പിടിച്ചുവാങ്ങി, താഴേക്ക് സ്റ്റെപ് ഇറങ്ങി വരുമ്പോ സജീറിന്റെ ബീവി ഓറഞ്ചിട്ടു തണുപ്പിച്ച വെള്ളം ട്രെയിലാക്കി നില്കുമ്പോ, രാജീവൻ അതെടുത്തു കുടിച്ചുകൊണ്ട് “താങ്ക്സ് മൈമുന !” എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് റെയ്ബാൻ ഗ്ലാസുമിട്ടുകൊണ്ട് പടിയിറങ്ങി.

കോണിയ മോന്തയുമായി ബാൽക്കണിയിൽ നിന്നും, രാജീവനെ നോക്കി ആർക്കോ ഫോൺ ചെയ്തു കൊണ്ട് സജീർ അവന്റെ കലിപ്പ് തീർത്തുകൊണ്ടിരുന്നു.

സെക്യൂരിറ്റി ചേട്ടനോട് വിസിലടിച്ചുകൊണ്ട് പാട്ടും പാടി RX 100ന്റെ കിക്കറടിച്ചുകൊണ്ട് വണ്ടി ചീറി.

ഏതാണ്ട് 4 മണിയായപ്പോ രാജീവൻ വീട്ടിലെത്തി, ബിന്ദു അവനെ കണ്ടതും ചോദിച്ചു.

“അമ്മയ്ക്ക് സുഖാണോടാ രാജൂട്ടാ..”

“സുഖം!”

“അച്ഛനെന്തേലും പറഞ്ഞോ ?”

“എന്ത് പറയാൻ, വലിയ അന്തസുള്ള കാരണവരല്ലേ, അഭിമാനം പിടിച്ചോണ്ട് ഇരിക്കട്ടെ?”

“നമ്മളെ രണ്ടാളെയും എഴുതി തള്ളിയിരിക്കയല്ലേ?” ബിന്ദു വികാരാധീനയായി…

“ചേച്ചി ഒന്ന് മിണ്ടാതെയിരിക്ക്! ദേ ഇത് അളിയൻ വരുമ്പോ കൊടുത്തേക്കണേ, ഞാൻ ഒന്നുടെ പുറത്തു പോയിട്ട് വരാം”

“ചായ വേണ്ടേ?”

💬 Comments

View all comments