Chapter Title : മറന്നു പോയ സൗഹൃദം [ജിന്ന്]
ജ്യോതിയുമായി കുറച്ചു കൂടെ അടുക്കാം അതിനു ശേഷം കാര്യം അവതരിപ്പിക്കാം.
ഇവിടെ നമുക്ക് രണ്ട് മുറികൾ ഉണ്ട് ഒന്നിൽ നീയും മറ്റൊന്നിൽ ഞാനും നമുക്ക് അടിപൊളി ആക്കാം എന്താ നിന്റെ അഭിപ്രായം,
അല്ലടാ നിന്റെ സ്വപ്‌നങ്ങൾ ഒക്കെ കൊള്ളാം നടക്കുമോ?
മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ മുട്ടി നോക്കാം,
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ പരിശ്രമം ഇവരെ ഞങ്ങളുടെ വരുതിയിൽ ആക്കാനായിരുന്നു. ആ ഉദ്യമം ഞങ്ങൾ വിജയിച്ചു അവസാനം എന്റെ പ്ലാനിങ്ങ് പോലെ നടന്നു.
ഒരു പുതിയ അദ്ധ്യായം ഞങ്ങൾ തുടങ്ങി.
ഓഗസ്റ്റ് 15,
അന്ന് ബോംബെയിൽ മദ്യഷോപ്പിനൊക്കെ അവധിയാണ്, ഞങ്ങൾ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള ആരംഭത്തിൽ ആണ്, മുറികൾ ഒകെ അടിച്ചു വാരി, പലയിടത്തും ചിതറി കിടന്നിരുന്ന സിഗരറ്റ് കുറ്റിയും, കാലി കുപ്പികളും ഒരു കാർഡ്‌ബോർഡ് ബോക്സിലാക്കി ചവറ്റു കുട്ടയിൽ ഇട്ട് വരുന്ന വഴി സിദ്ധീക്ക് പറഞ്ഞു,
ഡാ.. ഷാനെ, നമ്മൾ പുതിയ ജീവിതം തുടങ്ങുകയല്ലേ?
ആദ്യരാത്രി സെറ്റപ്പ് ആക്കിയാലോ?
മനസ്സിലായില്ല,
ഡാ മുറികൾ ഒക്കെ അലങ്കരിച്ചു, കട്ടിലെല്ലാം പൂക്കൾ വിതറി, എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണിന്റെ കൂടെയുള്ള രാത്രിയാണ്, അതും എന്റെ സ്വപ്ന സുന്ദരി, എല്ലാം മുറ പോലെ ചെയ്താലോ?
മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നായി തീർക്കണം.
ആഹാ, നീ കാര്യമായിട്ടാണോ പറയുന്നത്?
അതേ,
എന്നാൽ പിന്നെ എനിക്ക് എന്ത് നോക്കാൻ, നമ്മൾ പൊളിക്കുന്നു,
അവന്റെ ആഗ്രഹത്തിന് വഴങ്ങി ഞങ്ങൾ മുറികളെല്ലാം അലങ്കരിച്ചു, പുതിയ ബെഡ്ഷീറ്റ് വിരിച്ച്, അതിൽ മുല്ലപ്പൂ വിതറി, ചുവന്ന റോസാ ദളങ്ങൾ അതിന് മുകളിലായി ഇട്ടു.
മുറികളിൽ എയർ ഫ്രഷ്നർ അടിച്ച് സുഗന്ധമാക്കി
💬 Comments
View all comments