0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

അവളുടെ മുഖത്തേക്ക് തളിച്ചു. അവൾ ഒന്ന് രണ്ട് തവണ ഞരങ്ങിയിട്ട് പതുക്കെ ബോധത്തിലേക്ക് കണ്ണുകൾ തുറന്നു തളർന്ന കണ്ണുകളിലൂടെ ലോകത്തെ നിർന്നിമേഷം നോക്കികൊണ്ട്‌ കിടന്നു. അബോധതയിൽ സുരക്ഷിതയായ പെണ്ണ് ബോധത്തിലേക്ക് തിരിച്ചു വരുന്നത്തോടെ വർത്തമാന കാലത്തിന്റെ ഭീകരമായ വെല്ലുവിളികൾ പരിരംഭണം ചെയ്യുന്ന അരക്ഷിതത്വത്തിന്റെ പൊടിക്കാറ്റിനുള്ളിൽ പകച്ചു നിന്നു പോകുന്നു.

ബാറക് വെള്ളമെടുത്തു കട്ടിലിൽ ഇരുന്ന് അവളെ കുടിപ്പിച്ചു. പരസ്പരം സംസാരിക്കാതെ, സ്വകീയ നഷ്ടങ്ങളിൽ പ്രതീക്ഷകൾ നഷ്ട്ടപ്പെട്ടു പോയി ഏതോ ആത്മഗതങ്ങളിൽ മാത്രം ശബ്ദം കുടുങ്ങിക്കിടക്കുന്ന രണ്ടുപേർക്കിടയിൽ, ആ മനുഷ്യത്വത്തിന്റെ അരണ്ട വെളിച്ചം അവളുടെ സഹനത്തിന്റെ ചങ്ങലക്കെട്ടുകൾ തകർത്തു കണ്ണീരണിയിച്ചു.

കൈകൾ കൊണ്ട് കണ്ണുകൾ മൂടി അവൾ ഉറക്കെ വാവിട്ടു കരഞ്ഞു. സംസാരിക്കാൻ ഭാഷകൾ ഇല്ലാതെ, ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ ബാറക് അവളുടെ ദൈന്യതയിലേക്ക് തലകുനിച്ചിരുന്നു.

അവൾക്ക് മനസ്സ് ശാന്തമാകുന്നത് വരെ കരഞ്ഞു തീർക്കട്ടെ എന്ന് തീരുമാനിച്ച ബാറക് ടെൻറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. സൂര്യൻ ആകാശചരിവിലേക്ക് വിശ്രമത്തിന് കോപ്പ് കൂട്ടിതുടങ്ങിയിരിക്കുന്നു. വെയിലിന്റെ കാഠിന്യം കുറഞ്ഞു സ്വർണ്ണാഭമായി ചെറിയ തണുപ്പ് കാറ്റിൽ കലർന്നിരിക്കുന്നു.

തണുപ്പ്കാലം വരവറിയിച്ച് തുടങ്ങിയിരിക്കുന്നു. ബാറക് ഒട്ടകങ്ങൾക്കിടയിലൂടെ ഒന്ന് നടന്ന് പരിശോധിച്ചു. പിന്നെ ആടുകൾക്ക് തീറ്റ നൽകി വേലിക്കെട്ടിനടുത്തു വന്ന് വിദൂരമായ മണൽപരപ്പിന്റെ അറ്റങ്ങളിലേക്ക് കണ്ണയച്ചു നിന്നു. ജീവിതം അനുഭവങ്ങളുടെ ഉദയാസ്തമയങ്ങൾ അതിരു തീർക്കുന്ന നിരാശയുടെ കാലചക്രമാണെന്നു അയാൾക്ക് തോന്നി. പിന്നിൽ മണലിൽ കാലു പതിയുന്ന ശബ്ദം കേട്ട് ബാറക് തിരിഞ്ഞു നോക്കി. പഴകി പിഞ്ഞിയ തന്റെ വസ്ത്രം ധരിച്ച് അവൾ വന്നു നിൽക്കുന്നു.

അവൻ മുഖം തിരിച്ചു വീണ്ടും പഴയ നിൽപ്പ് തുടർന്നു. അവൾ മുന്നോട്ട് വന്ന് വേലിക്കെട്ടിനോട് ചേർന്ന് ബാറകിന്റെ സമീപം നിന്ന് ചുവന്ന് തുടങ്ങിയ ചക്രവാളത്തിലേക്ക് കണ്ണുകൾ അയച്ചു. രക്തം പുരണ്ടത് പോലെ വെളുത്ത മേഘങ്ങളിൽ ചുവപ്പ് പടർന്ന് തുടങ്ങിയിരിക്കുന്നു ഇടയ്ക്കിടയ്ക്ക് കറുത്ത മേഘങ്ങൾ ജീവിത ദുരിതങ്ങൾ

💬 Comments

View all comments