0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

സുധീറും അവൾ അറിയാതെ അവളെ വീക്ഷിച്ചു കൊണ്ടിരുന്നു.

"ശരിയാണല്ലോ. ഇന്നലെ നൂർജഹാൻ പറഞ്ഞതും ഇത് തന്നെയാണല്ലോ. നല്ല ഒപ്പിനിയൻ സുധീർ. താങ്ക്സ്." വാഹിദ് പറഞ്ഞു. എന്നിട്ട് നൂറയോട് ചോദിച്ചു.

"നൂർജഹാൻ ഒന്നും പറഞ്ഞില്ല ല്ലോ. ഇയാൾക്കെന്ത് തോന്നുന്നു."? അവൻ അവളുടെ മറുപടിക്ക് കാതോർത്തു.

"വിസിറ്റ് വിസയിൽ ഒന്നും അല്ലല്ലോ വന്നേക്കുന്നത് റെസിഡന്ഷ്യൽ വിസയിൽ തന്നേയല്ലേ. അപ്പൊ uae ലൈസെൻസ് എടുത്താൽ മതിയല്ലോ." അവൾ മുഖം ഉയർത്താതെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ ചെറിയൊരു നിശബ്ദത അവിടെ തളംകെട്ടി നിന്നു. പിന്നെ സുധീർ പറഞ്ഞു.

"അത് ശരിയാണല്ലോ. പറയും പോലെ സാറിന് ലൈസെൻസിനു അപ്ലൈ ചെയ്യണ്ടേ. ഇത്രയും അത്യാവശ്യമായ ഒരു ചിന്ത നമ്മൾ ചർച്ച ചെയ്തേയില്ല ല്ലോ." അയാളുടെ മുഖത്ത് വലിയൊരു പുഞ്ചിരി നിറഞ്ഞു നിന്നു. വാഹിദ് നൂറയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവന് അവളോട് വളരെ മതിപ്പ് തോന്നി. എത്ര കൃത്യമായിട്ടാണ് അവൾ ചിന്തിക്കുന്നത്.

അവൻ സുധീറിനോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു നൂറയുടെ നിൽപ്പ് കാണിച്ചു കൊടുത്തു. അവൾ അപ്പോഴും തന്റെ ദേഷ്യം അനാവശ്യമായിരുന്നു എന്ന തിരിച്ചറിവിൽ അവരെ അഭിമിഖീകരിക്കാൻ മടിയുള്ളത് കൊണ്ട് തലയും കുനിച്ചു മേശയിൽ വെറുതെ കോറിവരഞ്ഞു കൊണ്ട് നിന്നതേയുള്ളൂ.

സുധീർ വാഹിദിനെ നോക്കി കണ്ടു എന്ന് മുഖമിളക്കി മൗനമായി സംസാരിച്ചു. എന്നിട്ട് സുധീർ ഫോൺ എടുത്തു ഒരു നമ്പർ പ്രെസ്സ് ചെയ്തിട്ട് ഒന്നിങ്ങോട്ട് വരൂ എന്ന് പറഞ്ഞു. അൽപ്പം കഴിഞ്ഞ് ഒരു പെൺകുട്ടി വാതിൽ തുറന്ന് അകത്തേക്ക് വന്നു.

ഇറുകിയ നീല ജീൻസും മഞ്ഞ ഷർട്ടുമാണ് വേഷം. ഷർട്ടിനുള്ളിൽ വീർപ്പു മുട്ടിനിൽക്കുന്ന

💬 Comments

View all comments