0%

Chapter Title : മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]

വ്യക്തമാണ്. കാരണം മറ്റൊന്നുമല്ല, ഒരു പീറ പെണ്ണിനെ പേടിച്ച് ഒരുകോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്യാഷ് കൊടുത്തത് ആൽബിയും വിൻസെന്റും ആണെങ്കിലും അത് തന്റെ കൂടി പണമാണെന്ന് അയാൾ വിശ്വസിക്കുന്നുണ്ട്. വിൻസെന്റിന്റെ പണം തന്റെ മകൾക്ക് കൂടി അവകാശപ്പെട്ടതാണ്.

ആൽബിയാണെങ്കിൽ തന്റെ മകനും. കളിക്കാൻ വേണ്ടി വച്ചോണ്ടിരിക്കുന്ന പെണ്ണിനെ കൈകാര്യം ചെയ്യാൻ അറിയാത്ത വിഡ്ഢികൾ. എന്നിട്ട് ആ പണം നഷ്ടപ്പെടാൻ ഏത് പെണ്ണാണോ കാരണമായത് അങ്ങോട്ട് തന്നെ പോകേണ്ടി വന്നു. എലിസബത്തിനെ പാർപ്പിച്ചിരുന്ന ഒട്ടകപ്പന്തിയിലേക്ക്. പക്ഷേ അവൾ തനിച്ചല്ല, കൂടെ വാഹിദിന്റെ കാമുകിയും കൂടെയുണ്ടാവും എന്ന് കേട്ടപ്പോൾ തന്റെ തലയിൽ ഉദിച്ച ബുദ്ധിയാണ് നിലവിളിച്ചാൽ കേൾക്കാൻ ആരുമില്ലാത്ത ഒരിടത്തായിരിക്കണം ഈ കണ്ടുമുട്ടലും മൊബൈൽ കൈമാറ്റവും.

"അങ്കിൾ, എനിക്ക് ചെറിയ ടെൻഷൻ ഉണ്ട് കേട്ടോ. ഇത് ആ വാഹിദ് അറിഞ്ഞുകൊണ്ടുള്ള കളി ആവുമോ എന്നൊരു സംശയം." കാർ ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു കൊണ്ട് വിൻസെന്റ് സംശയം പ്രകടിപ്പിച്ചു. റോഡിൽ വല്ലപ്പോഴും കടന്നു പോകുന്ന വാഹങ്ങൾ മാത്രമേയുള്ളൂ. പേരറിയാത്ത ഏതൊക്കെയോ വിദൂര ഗ്രാമങ്ങളിലേക്ക് നീണ്ടുപോകുന്ന പാത.

"എന്ത് ചെയ്യാൻ സാധിക്കും അവന്? നമ്മൾ എത്രത്തോളം നിസ്സഹായരാണോ അതേ അവസ്ഥ തന്നെയല്ലേ അവനും. നാട്ടിലെ കളികളൊന്നും ഇവിടെ നടക്കില്ല ല്ലോ." ജോർജ് അവ്യക്തമാക്കാത്ത ശബ്ദം പുറപ്പെടുവിക്കുന്നത് പോലെ, തുന്നിചേർത്ത ചുണ്ടുകൾ ഇളക്കിക്കൊണ്ട് പണിപ്പെട്ടു പറഞ്ഞു. ഓരോ വാക്കുകൾ ഉച്ഛരിക്കാൻ അയാൾക്ക് നന്നേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു.

ആ യാതനകളിൽ ജോർജ് രാജപദവിയിൽ വിരാചിച്ചിരുന്ന തന്റെ സുഖലോലുപമായ ജീവിതത്തിൽ നിന്ന് അഭയാർഥിയുടെ അവസ്ഥയിലേക്ക് ജീവിതവും വൈരൂപമായ ശരീരത്തിലേക്കും തന്നെ വഴിതിരിച്ചു വിട്ട വാഹിദിനെ വെറുപ്പോടെ ഓർത്തുകൊണ്ടിരുന്നു.

ജോർജ് പിന്നിലെ സീറ്റിൽ നിന്ന് മദ്യക്കുപ്പിയെടുത്തു വായിലേക്ക് ചേർത്തു കുറച്ചു കുടിച്ചു.

"ആ പെണ്ണിനെ നന്നായി മുതലാക്കിയിട്ടു വിട്ടാൽ മതി. കൂടെയുള്ള വാഹിദിന്റെ കാമുകിയെ ആൽബിക്ക് അറിയാം. അവളെ ആൽബിക്ക് വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള

💬 Comments

View all comments