0%

Chapter Title : മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]

പോറ്റിവളർത്തി ആരുമറിയാതെ ജീവിക്കണം എന്നൊരു ആഗ്രഹം മാത്രം എപ്പോഴോ തന്റെ അരക്കെട്ടിൽ തടവിക്കൊണ്ട് കിടക്കുമ്പോൾ അവൾ പറഞ്ഞിരുന്നത് വാഹിദിന് ഓർമ്മ വന്നു.

വിൻസെന്റ്.!

ജീവിതത്തിൽ തനിക്ക് പ്രിയപ്പെട്ടവർ മാത്രം സന്തോഷത്തോടെ ജീവിച്ചാൽ മതി എന്ന് ചിന്തിക്കുന്ന മൃഗം. ജീവിക്കാൻ ഒട്ടും അർഹതയില്ലാത്ത മനുഷ്യ മൃഗം. ലോകത്ത് എല്ലാവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം തുല്യമാണെന്ന് ബോധ്യമില്ലാത്ത അഹങ്കാരം പേറി ജീവിക്കുന്ന ആ മനുഷ്യനാണ് ആ പാവത്തിനെ തന്റെ നിലനിൽപിന് വേണ്ടിമാത്രം ഇത്ര ഭീകരമായി കൊന്നുതള്ളിയത്. മൃഗങ്ങൾ മനുഷ്യർക്കിടയിൽ യഥേഷ്ടം വിഹരിച്ചു കൂട, അതിൽ അപകടം ഒളിഞ്ഞിരിപ്പുണ്ട്.

വാഹിദ് മുഖം തിരിച്ചു സോഫയിലേക്ക് നോക്കി. കാൽമുട്ടിനു മുകളിൽ വരെ മാത്രം ഇറക്കമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഒരു നേർത്ത ഗൗൺ മാത്രം ധരിച്ചു മലർന്നു കിടന്ന് മൊബൈലിൽ വീഡിയോസ് കണ്ട് കിടക്കുകയാണ് രമ്യ. ഇത് അവളുടെ ഫ്ലാറ്റ് ആണ്. മനോഹരമായ മുറി. വളരെ ഭംഗിയായി അടുക്കും ചിട്ടയുമായി സാധനങ്ങളൊക്കെ സജ്ജീകരിച്ചിരിക്കുന്നു.

എലിസബത്ത് മരിച്ചതിൽ പിന്നെ അവളും ആകെ ആസ്വസ്ഥയാണ്. ജോർജ് ചെയ്തു കൂട്ടിയ ഭീകരമായ ലൈംഗിക വൈകൃതവും വിൻസെന്റ് ചെയ്തു കൂട്ടിയ ക്രൂരതകളും എലിസബത്ത് തന്റെ അരയിൽ തിരുകി വച്ചിരുന്ന കുറച്ചു നോട്ട്ബുക് കടലാസുകളിൽ എഴുതി വച്ചിരുന്നു. ഒരുപക്ഷെ അവൾ തങ്ങിയിരുന്ന സ്ഥലത്തെ കണക്കുകൾ എഴുതാൻ വേണ്ടിയുള്ള നോട്ട്ബുക് ആയിരിക്കാം.

ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം സൂക്ഷിച്ചു വച്ചതിന്റെ പഴകി മഞ്ഞനിറം ബാധിച്ചു തുടങ്ങിയ ആ കടലാസുകളിലെ ഓരോ കാര്യങ്ങളും രമ്യയെ ഞെട്ടിച്ചു കളഞ്ഞു. താൻ ജോർജിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് രമ്യ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞതിൽ പിന്നെ അവൾക്ക് മാനസികമായ ഒരു ഭയം ബാധിച്ചു. ഇനിയും താൻ വേട്ടയാടപ്പെടുമോ എന്നൊരു ചിന്തയുടെ ഭാരം എപ്പോഴും അവളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.

"താനിങ്ങനെ തുടയും കാണിച്ചു കിടക്കുന്നത് കാണിക്കാൻ ആണോ എന്നോട് പെട്ടന്ന് വരാൻ പറഞ്ഞത്. നൂറ തിരക്കി വരുന്നതിനു മുമ്പ് വിളിപ്പിച്ച കാര്യം പറ." ചിന്തകളിൽ നിന്ന് പുറത്തു കടന്ന് വാഹിദ് രമ്യയോട് പറഞ്ഞു.

"ഓഹ് ഇല്ലേൽ എന്റെ തുട കണ്ടാൽ ഇളകുന്ന ടൈപ്പ് ആണല്ലോ സാർ. ജാസ്മിൻ മാഡത്തിന്റെ പാതി വണ്ണവും മിനുപ്പും ഇല്ലാത്ത ഈ

💬 Comments

View all comments