0%

Chapter Title : മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]

കൂട്ടിയ ക്രൂരതകളും എലിസബത്ത് തന്റെ അരയിൽ തിരുകി വച്ചിരുന്ന കുറച്ചു നോട്ട്ബുക് കടലാസുകളിൽ എഴുതി വച്ചിരുന്നു. ഒരുപക്ഷെ അവൾ തങ്ങിയിരുന്ന സ്ഥലത്തെ കണക്കുകൾ എഴുതാൻ വേണ്ടിയുള്ള നോട്ട്ബുക് ആയിരിക്കാം.

ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം സൂക്ഷിച്ചു വച്ചതിന്റെ പഴകി മഞ്ഞനിറം ബാധിച്ചു തുടങ്ങിയ ആ കടലാസുകളിലെ ഓരോ കാര്യങ്ങളും രമ്യയെ ഞെട്ടിച്ചു കളഞ്ഞു. താൻ ജോർജിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് രമ്യ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞതിൽ പിന്നെ അവൾക്ക് മാനസികമായ ഒരു ഭയം ബാധിച്ചു. ഇനിയും താൻ വേട്ടയാടപ്പെടുമോ എന്നൊരു ചിന്തയുടെ ഭാരം എപ്പോഴും അവളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.

"താനിങ്ങനെ തുടയും കാണിച്ചു കിടക്കുന്നത് കാണിക്കാൻ ആണോ എന്നോട് പെട്ടന്ന് വരാൻ പറഞ്ഞത്. നൂറ തിരക്കി വരുന്നതിനു മുമ്പ് വിളിപ്പിച്ച കാര്യം പറ." ചിന്തകളിൽ നിന്ന് പുറത്തു കടന്ന് വാഹിദ് രമ്യയോട് പറഞ്ഞു.

"ഓഹ് ഇല്ലേൽ എന്റെ തുട കണ്ടാൽ ഇളകുന്ന ടൈപ്പ് ആണല്ലോ സാർ. ജാസ്മിൻ മാഡത്തിന്റെ പാതി വണ്ണവും മിനുപ്പും ഇല്ലാത്ത ഈ തുട കണ്ടാലൊന്നും ഇവിടെ ഇളക്കം സംഭവിക്കില്ല ന്ന് എനിക്ക് അറിയാം." അവൾ ഫോണിൽ നിന്ന് മുഖം ഉയർത്താതെ പറഞ്ഞു.

"ദേ രമ്യാ, കാര്യങ്ങൾ അലമ്പാക്കല്ലേ. ഇതിന് പറ്റിയ മൂഡിലാണോ നമ്മളിപ്പോൾ. എന്റെ അവസ്ഥ ഒന്ന് ആലോചിക്കൂ. എലിയുടെ മുഖം മനസ്സിൽ നിന്ന് പോവുന്നില്ല. അവൾ എന്തൊരു മിടുക്കിയായിരുന്നു എന്നറിയുമോ. എനിക്കവളെ വല്ലാതെ മിസ് ചെയ്യും." അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് തരിച്ചു, തൊണ്ട അല്പം ഇടറി.

രമ്യ ഫോൺ മാറ്റിവച്ചു വാഹിദിനെ നോക്കി. അവൻ ബാൽക്കണിയിലേക്ക് നടന്ന് ഗ്ലാസ് ഡോർ നീക്കി പുറത്തേക്കിറങ്ങി. സായന്തനം

💬 Comments

View all comments