0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

​പരിചയമില്ലാത്ത നമ്പർ. ഒരു നിമിഷം എന്റെ ഉള്ളൊന്ന് മിന്നി. "ഈശ്വരാ... ഇത് ആതിരയാവുമോ?" വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഞാൻ റിപ്ലൈ ഇട്ടു: "Hi, ആരാണ്?"
​"ഞാനാടോ ആതിര..."

​ഞാൻ ശരിക്കും ഞെട്ടിപ്പോയി! കയ്യിലിരുന്ന ബിയർ ഗ്ലാസ് താഴെ വീണില്ലെന്നേയുള്ളൂ. "നീ... നീ ആ കാർഡ് എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടില്ലേ? പിന്നെങ്ങനെ?"

​അവളുടെ മറുപടി ഉടനെ വന്നു: "അതിനെന്താ... ആ കാർഡ് ഞാൻ ബിന്നിലിട്ടു, പക്ഷെ അതിലെ നമ്പർ എന്റെ മെമ്മറിയിലേക്ക് കേറ്റിയെടോ!"

​അതുകണ്ടപ്പോൾ എന്റെ സകല വിഷമവും പമ്പ കടന്നു. "ആതിരാ... നീ എന്നെ നൈസ് ആയി ഒഴിവാക്കിയതാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. സോറി കേട്ടോ..."

​"മം... അത് കുഴപ്പമില്ല. ഇപ്പോൾ എവിടെയാണ് താൻ?"

​"ഞാൻ ആ മൂഡോഫ് മാറാൻ ഒരു ബിയർ അടിക്കാൻ വന്നതാണ്." ഞാൻ സത്യം പറഞ്ഞു.
​"അടിപൊളി! ഇപ്പോൾ തന്നെ ആ പരിപാടി നിർത്തി റൂമിൽ പോകാൻ നോക്ക്. എന്നിട്ട് എനിക്ക് മെസ്സേജ് അയക്ക്..." ആതിരയുടെ ആ മെസ്സേജിൽ ഒരു ചെറിയ അധികാരം കലർന്നിരുന്നു.

ബിയർ ലാസ്റ്റ് സിപ്പും കുടിച്ച്, അൽപം ലഹരിയോടെ ഞാൻ റൂമിലെത്തി. ഫോണെടുത്ത് ഉടനെ മെസ്സേജ് ഇട്ടു: "Hi, I'm in room."

​ആതിര അപ്പോഴും ഓൺലൈൻ തന്നെയുണ്ട്. മെസ്സേജ് അയച്ച പാടെ മറുപടി വന്നു: "മം... എത്രയെണ്ണം അടിച്ചു?"

​ഞാൻ സത്യം പറഞ്ഞു: "ഒന്ന്."

​അവൾ വിട്ടില്ല. "സാധാരണ അത്രയേ ഉള്ളോ?"

​മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയതുകൊണ്ട് എനിക്ക് കള്ളം പറയുന്നതിനേക്കാൾ ഇഷ്ടം സത്യം വളച്ചൊടിക്കാതെ പറയുന്നതാണ്. ഞാൻ ടൈപ്പ് ചെയ്തു: "ബിയർ ആണെങ്കിൽ രണ്ടെണ്ണം, ഹോട്ട്

💬 Comments

View all comments