0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.8K

ഞാൻ ഇടയ്ക്ക് വരാം ടീ. നിനക്ക് എപ്പോൾ എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ പറന്നെത്തും. പോരേ?" ഞാൻ ചോദിച്ചപ്പോൾ അവൾ പതുക്കെ തലയാട്ടി.
​"എന്നാൽ ഇനി ചിരിച്ചുകൊണ്ട് എന്നെ യാത്രയയക്കൂ..." എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.

"പൊക്കോ... മെസ്സേജ് അയക്കണം ട്ടോ..." അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. ഞാൻ അവളുടെ നെറുകയിൽ ആർദ്രമായി ഒരു ചുംബനം നൽകി. പതുക്കെ തിരിഞ്ഞു നടക്കുമ്പോഴും ആതിര അവിടെത്തന്നെ നിന്ന് ഞാൻ മറയുന്നത് വരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോൾ വലിയ തിരക്കില്ലായിരുന്നു. ഞാൻ കയറി ഒരു വിൻഡോ സീറ്റ് തന്നെ പിടിച്ചു. ആതിര അപ്പോഴേക്കും വണ്ടി എടുത്തു പോയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയത്. ഞാൻ വേഗം ഫോണെടുത്ത് അവൾക്ക് മെസ്സേജ് അയച്ചു: "ട്രെയിൻ കേറി കേട്ടോ..."

​പെട്ടെന്ന് തന്നെ അവളുടെ മറുപടി വന്നു. ഞാൻ വീണ്ടും ടൈപ്പ് ചെയ്തു: "I miss you dear..." അതിന് മറുപടിയായി അവൾ ഒരു ലവ് ഇമോജി അയച്ചു. പതുക്കെ ട്രെയിൻ നീങ്ങിത്തുടങ്ങി. വിൻഡോയിലൂടെ വരുന്ന കാറ്റ് മുഖത്തടിച്ചപ്പോൾ ഞാൻ വീണ്ടും മെസ്സേജ് അയച്ചു: "എടീ... ട്രെയിൻ നീങ്ങിത്തുടങ്ങി..."

​അതിന് അവൾ തന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി. "നീ ഒന്ന് പുറത്തേക്ക് നോക്ക്..." എന്നായിരുന്നു ആ മെസ്സേജ്.

​ഞാൻ വേഗം ജനലിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് നോക്കി. അവൾ പോയിട്ടുണ്ടായിരുന്നില്ല! ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവൾ എന്നെ നോക്കി നിൽക്കുകയായിരുന്നു. എന്റെ കണ്ണുടക്കിയപ്പോൾ അവൾ മുഖത്ത് വിരിഞ്ഞ ഒരു വലിയ ചിരിയോടെ എനിക്ക് കൈ വീശി. "ബൈ..." എന്ന് അവൾ ആംഗ്യം കാണിക്കുമ്പോൾ

💬 Comments

View all comments