മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]
📝 Ongoing
👁 525830 views ❤ 705 likes ⭐ 0.0 rating 💬 15 comments 📚 1 chapters 📅 2026-03-05
മരുഭൂമിയിൽ പെയ്ത മഴ Marubhoomoyil Peitha Mazha | Author : John Abraham കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ആ അനൗൺസ്‌മെന്റ് കാതുകളിൽ പതിച്ചപ്പോൾ നെഞ്ചിലൊന്ന് മിന്നി. "16306 എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ..." കേട്ട പാതി കേൾക്കാത്ത പാതി, കയ്യിലുണ്ടായിരുന്ന ബാഗും മുറുക്കിപ്പിടിച്ച് ഞാൻ സ്റ്റേഷനിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. ബൈക്ക് പാർക്ക് ചെയ്ത് അവിടെയുള്ള കൗണ്ടറിൽ നിന്ന് തന്നെ ടിക്കറ്റും സംഘടിപ്പിച്ചു. പക്ഷേ പ്ലാറ്റ്‌ഫോമിൽ കാല് കുത്തിയപ്പോൾ എന്റെ സകല കിളികളും പറന്നുപോയി. 'ചന്ദ്രലേഖ' സിനിമയിലെ ക്ലൈമാക്സിൽ ആൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സീൻ ഓർമ്മയില്ലേ? അതുതന്നെ അവസ്ഥ! "ഇന്ന് ഞായറാഴ്ചയല്ലേ, ഇത്രയും തിരക്കോ?" എന്ന് ഒരു നിമിഷം ആലോചിച്ചു പോയി. അപ്പോഴാണ് തലയിൽ ബൾബ് കത്തിയത്—ഇന്നലെ സെക്കൻഡ് സാറ്റർഡേ ആയിരുന്നു! വെള്ളിയാഴ്ച വണ്ടി കയറി വീട്ടിൽ വന്ന ടെക്കികളും സ്റ്റുഡന്റ്സും എല്ലാം കൂടെ ഇന്ന് മടക്കയാത്രയ്ക്ക് റെഡിയായി നിൽക്കുകയാണ്. വണ്ടി ദൂരെ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് അടുത്തു. ഒരു യുദ്ധം ജയിക്കാനുള്ള തയ്യാറെടുപ്പോടെ ഞാൻ ബാഗ് മുന്നിലേക്ക് തൂക്കിയിട്ടു. വണ്ടി നിന്നതും വാതിലിനടുത്ത് ഒരു മനുഷ്യകുരുക്ക് രൂപപ്പെട്ടു. "അല്പം ഒന്ന് നീങ്ങി നിൽക്കണേ..." എന്ന് ആരോ വിളിച്ചു പറയുന്നത് കേൾക്കാം. പക്ഷേ ആര് കേൾക്കാൻ? ആൾക്കൂട്ടത്തിന്റെ ഒരു തള്ളലിൽ ഞാൻ എങ്ങനെയൊക്കെയോ
best one 💜