0%

Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]

Author : shiyas Read All Parts 211

എന്നിട്ട് ലക്ഷ്മന് രേഖ പോലെ ചുറ്റും ഒരു കളം വരച്ചിട്ടുണ്ട്....

എനിക്ക് ഒന്നും മനസിലാകുന്നില്ല....

തീ കളത്തിനു ഒരു വശമായി വലിയ കുറിയൊക്കെ വരച്ചു ഒരു രൗദ്ര ഭാവത്തിൽ ഒരു സ്വാമി.  എന്തൊക്കെ മന്ത്രങ്ങൾ ഉച്ചരിക്കുന്നുണ്ട്. കൂടാതെ ഒരു കയ്യിൽ ചൂരലും മറുകയ്യിൽ ഭസ്മം എടുത്തു തീയിൽ ഇട്ടു ആാാ തീയുടെ തീക്ഷണത വർധിപ്പിക്കുന്നു. മറു വശത്തു  മിഥുനിന് ചുറ്റും ഒരു വൃത്തം വരച്ചു ആ വൃത്തത്തിനുള്ളിൽ ചന്ദ്രംപടത്തിൽ അവൻ ഇരിക്കുന്നു.

ഞാൻ എന്നാ നടക്കുന്നെ എന്ന ഭാവത്തിൽ അവന്റെ ചേച്ചിയേ നോക്കി...

ചേച്ചി ശബ്ദം കുറച്ചു എന്നോട് പറഞ്ഞു..

""ഇന്നലെ രാത്രി അവൻ എന്തോ കണ്ട് പേടിച്ചു...  ശേഷം എല്ലാരേയും വിളിച്ചു എഴുന്നേല്പിച്ചു...

അമ്മയുടെ മടിയിൽ കിടന്നു വീണ്ടും ഉറങ്ങി.. അവൻ ഉറങ്ങിയപ്പോൾ അമ്മ അവനെ കിടത്തി അമ്മയുടെ റൂമിലേക്ക് പോയി... പിന്നെ ഇന്ന് രാവിലെ അവൻ എഴുന്നേൽറ്റപ്പോൾ അവൻ എന്തൊക്കയോ പറയുന്നു...  എനിക്ക് കൊല്ലണം എന്നെ കൊന്നവരെ എനിക്ക് കൊല്ലണം എന്നൊക്കെ....

രാവിലെ 7മണി മുതൽ 10 മണി വരെ അവൻ എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു ഇടക്ക് അവൻ അവന്റെ തല ഭിത്തിയിൽ അടിച്ചു കൊണ്ടിരുന്നു...  അവന്റെ കണ്ണുകൾ വിടർന്നു ചുവന്നു . കാണുമ്പോൾ തന്നെ ഒരു പേടിപ്പെടുത്തുന്ന രൂപം.. 10 മണി കഴിഞ്ഞപ്പോൾ അവൻ സാധാരണപ്പോലെ ആയി....

അച്ഛൻ അവനെ ഈ മുറിയിൽ പൂട്ടിയിട്ട്  വേഗം കുട്ടിചാത്തൻ ക്ഷേത്രത്തിലെ നമ്പൂതിരിയോട് കാര്യം പറഞ്ഞു..  അദ്ദേഹം ഉച്ചക്ക് വന്ന് അവനെ പൂട്ടിയിട്ട  മുറിയിലെക്ക് നോക്കി... എന്നിട്ട് ഒരു ചെറുനാരങ്ങ എടുത്തു എന്തൊക്കയോ മന്ത്രങ്ങൾ ജെബിച്ചു പൂട്ടിയ  റൂമിന്റെ വാതിലിന്റെ മുന്നിൽ വെച്ചു. 5 നിമിഷം കൊണ്ട് ആ ചെറുനാരങ്ങ കത്തി കരിഞ്ഞതും നമ്പൂതിരി തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.. അവൻ റൂമിന്റെ ജനൽപാളയുടെ അടുത്ത് വന്ന് നമ്പൂതിരിയെ നോക്കി അട്ടഹിസിച്ചു ചിരിച്ചു... എന്നിട്ട് ഒരു പെണ്ണിന്റെ ശബ്ദത്തിൽ "എന്നെ തടുക്കാൻ നിക്കരുത്.. അത് നിന്റെ ജീവൻ എടുക്കാൻ കാരണമാകും.. ഇന്ന് രാത്രി... അമാവാസി അത് കഴിയുമോയെക്കും എന്റെ ശക്തി പതിൻ മടങ്ങു വർധിക്കും... എന്നെ നശിപ്പിച്ചവരെ ഞാൻ കൊല്ലും.. " നമ്പൂതിരി അച്ഛനോട് " ഇത് അവളാ ആ കാവിൽ ആത്മശാന്തി കിട്ടാതെ അലയുന്ന രക്തദാഹിയായ യക്ഷി.. " ഇന്ന് അമാവാസി കഴിയുന്നതിന് മുൻപ് അവളെ തളക്കണം.. അത് കൊണ്ട് ഇന്ന് പൂജക്കുള്ള ഏർപ്പാടുകൾ ചെയ്യണം.. ഇവനും വേറൊരുത്തനും കൂടി 3

💬 Comments

View all comments